ബാലനെയും ദേവിയെയും കുത്തിനോവിച്ച് തമ്പി.!! കണ്ണന് മുൻപിൽ ഭദ്രകാളിയായി ലച്ചു അപ്പച്ചി.!! കണ്ണനെ കുറ്റം പറഞ്ഞ് പ്രേക്ഷകർ.!! സാന്ത്വനം വീട്ടിലെ പുതിയ പ്രശ്നക്കാരൻ ഒരു വാഷിങ് മെഷീൻ….

ആരാധകർ ഏറെയുള്ള പരമ്പരയാണ് സാന്ത്വനം. മികച്ച കഥാസന്ദർഭങ്ങളും പ്രേക്ഷകപ്രിയതാരങ്ങളുടെ പെർഫോമൻസും കൊണ്ട് എന്നും മുൻനിരയിൽ തന്നെയാണ് സാന്ത്വനം. സാന്ത്വനം കുടുംബത്തിന്റെ താളവും ഈണവുമെല്ലാം കുടുംബാംഗങ്ങൾക്കിടയിലെ ഐക്യം തന്നെയാണ്. എന്നാൽ ആ ഐക്യത്തിന് ഫുൾ സ്റ്റോപ്പിടാൻ വന്നായാളാണ് ലച്ചു അപ്പച്ചി. സാന്ത്വനം അപ്പാടെ തകർത്ത് ഹരിയെയും അപർണയെയും അമരാവതിയിലേക്ക് കൂട്ടിക്കൊണ്ടുപോകുക

എന്നതാണ് ലച്ചുവിന്റെ ഉദ്ദേശ്യം. സാന്ത്വനം വീട്ടിൽ കഴിഞ്ഞ ദിവസമുണ്ടായ ചില പൊട്ടിത്തെറികളുടെ തുടർച്ചയായാണ് തമ്പി വാഷിംഗ് മെഷീൻ വാങ്ങി സാന്ത്വനത്തിലെത്തിയത്. ആദ്യം ബാലൻ വേണ്ടെന്ന് പറഞ്ഞെങ്കിലും തമ്പി സമ്മതിച്ചില്ല. വാങ്ങിക്കൊണ്ടുവന്ന വാഷിംഗ് മെഷീൻ അപ്പുവിന് സമ്മാനിക്കുക തന്നെയാണ് തമ്പി. എന്നാൽ സാന്ത്വനത്തിലെത്തിയ തമ്പി ബാലനെയും ദേവിയെയും കുത്തിനോവിച്ചിട്ടാണ് പോകുന്നതെന്ന് പുതിയ പ്രൊമോ വീഡിയോയിൽ

നിന്ന് മനസിലാക്കാം. താൻ ഒരു അച്ഛന്റെ കടമയാണ് ചെയ്യുന്നതെന്നും അത്‌ പറഞ്ഞാൽ ചിലപ്പോൾ ബാലനും ദേവിക്കും മനസിലാവില്ല എന്നുമാണ് തമ്പി പറയുന്നത്. അതേ സമയം സാന്ത്വനം വീട്ടിൽ ആരും ഇനി ഡ്രസ്സ് അലക്കാൻ പുഴയിൽ പോയി കഷ്ടപ്പെടേണ്ട എന്ന് അപർണയുടെ വക പ്രഖ്യാപനവുമുണ്ട്. ഇത്‌ കേട്ടുകൊണ്ടുതന്നെയാണ് കണ്ണൻ ആദ്യം തന്നെ തന്റെ തുണികളുമായ്‌ എത്തുന്നത്. ഇത്‌ കണ്ട് ഭദ്രകാളിയായി മാറുന്ന ലച്ചു അപ്പച്ചിയെ കാണിച്ചുകൊണ്ടാണ്

പുതിയ പ്രൊമോ വീഡിയോ അവസാനിക്കുന്നത്. കണ്ണന്റെ തുണികളെല്ലാം മെഷീനിൽ നിന്നും എടുത്ത് വലിച്ചെറിയുകയാണ് ലച്ചു. അല്ലെങ്കിലും കണ്ണന് കുറച്ച് ആവേശം കൂടുതലാണ് എന്ന് പറയുന്ന പ്രേക്ഷകരുമുണ്ട്. ലച്ചു അപ്പച്ചിയെ എത്രയും വേഗം സാന്ത്വനത്തിൽ നിന്നും പുറത്താക്കണമെന്നാണ് ആരാധകർ സ്ഥിരം ആവശ്യപ്പെടുന്നത്. ഇനിയും ലച്ചു അപ്പച്ചി എന്ന എച്ചി അപ്പച്ചിയെ തിരുകിക്കയറ്റി പരമ്പര മോശമാക്കല്ലേ എന്ന് കമ്മന്റുകളും വരുന്നുണ്ട്.