സാന്ത്വനത്തിലെ ഹരി ജീവിതത്തിൽ വളരെ സിംപിളാണ് ; യഥാർത്ഥ ജീവിതത്തിലെ സുഹൃത്തിനെ കുറിച്ച് മനസ്സുതുറന്ന് സാന്ത്വനത്തിലെ സേതു.!!

മലയാളി കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ ജനപ്രീതി ലഭിച്ച് മുന്നേറുന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ‘സാന്ത്വനം’. ശ്രീദേവിയായി നടി ചിപ്പിയും, ബാലകൃഷ്ണനായി നടൻ രാജീവ്‌ പരമേശ്വറും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന പരമ്പരയിലെ ഓരോ കഥാപാത്രങ്ങളേയും, തങ്ങളുടെ കുടുംബത്തിലെ ഒരംഗമായി മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഓൺ സ്ക്രീൻ കഥാപാത്രങ്ങൾക്ക് പുറമെ, നടി നടന്മാരുടെ ഓഫ് സ്ക്രീൻ

വിശേഷങ്ങൾ അറിയാനും കുടുംബപ്രേക്ഷകർക്ക് പ്രത്യേക താൽപ്പര്യമാണ്. സോഷ്യൽ മീഡിയകൾ സജീവമായ ഈ കാലത്ത്, നടി നടന്മാർ തങ്ങളുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും, ആരാധകർ ആ പോസ്റ്റുകളിൽ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയും സെലിബ്രിറ്റികൾ പങ്കുവെക്കുന്ന പോസ്റ്റുകൾ വൈറലാക്കാറുമുണ്ട്. സാന്ത്വനത്തിലെ സേതു ആയി അഭിനയിക്കുന്ന ബിജേഷ് ആവനൂർ,

സാന്ത്വനത്തിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രമായ ഹരിയായി വേഷമിടുന്ന ഗിരീഷ് നമ്പ്യാരെ കുറിച്ച് ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്. സീരിയലിന് പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്ന നടന്മാരായ ഇവർ ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രം ബിജേഷ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചുകൊണ്ട്, ഇങ്ങനെ കുറിച്ചു. ‘സാന്ത്വനം ടീമിലെ എല്ലാവരും വളരെ ഫ്രണ്ട്‌ലിയാണ്. എന്നാൽ, ആ കൂട്ടത്തിൽ ഏറ്റവും സിംപിൾ ആരാണെന്ന് ചോദിച്ചാൽ

ഞാൻ ഇവനെ ചൂണ്ടിക്കാട്ടും, നിങ്ങളുടെ ഹരി എന്റെ ഗിരീഷ്. മച്ചു എന്ന് വിളിച്ച് എന്നോട് സംസാരിക്കാൻ വരുന്ന ഇവൻ എന്റെ വളരെ നല്ല സുഹൃത്താണ്,’ ഗിരീഷുമൊത്ത് നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ബിജേഷ് കുറിച്ചു. ഇരുവരും റീൽസ് ചെയ്യുന്നതിന്റെ വീഡിയോകളും ബിജേഷ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെക്കാറുണ്ട്. നിരവധി ആരാധകരാണ് ബിജേഷ് പങ്കുവെച്ച പോസ്റ്റിന് താഴെ, ‘എന്നും നല്ല സുഹൃത്തുക്കളായി തുടരട്ടെ’, ‘നിങ്ങൾ പൊളിയാണ്’ തുടങ്ങിയ കമെന്റുകളുമായി എത്തിയത്.