അഞ്ജലിയെ ബൈക്കിന് പിന്നിലിരുത്തി കറങ്ങാൻ പോകുന്ന ശിവൻ.!! സാന്ത്വനത്തിൽ താമസമാക്കാൻ ഒരുങ്ങി രാജലക്ഷ്മി.!! ഇനി രാജലക്ഷ്മിയുടെ കളികൾ തുടങ്ങാനുള്ള സമയം.. സാന്ത്വനം വീട് തകരാൻ ഇനി ദിവസങ്ങൾ മാത്രം..

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരുള്ള പരമ്പര റേറ്റിങ്ങിലും മുൻപന്തിയിലാണ്. സാന്ത്വനം കുടുംബത്തിലെ രസനിമിഷങ്ങളെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറാണ് പതിവ്. സാന്ത്വനത്തിലെ അഭിനേതാക്കളിൽ ആരാധകർ ഏറെയുള്ള രണ്ട് താരങ്ങളാണ് ശിവനും അഞ്ജലിയുമായെത്തുന്ന സജിനും ഗോപികയും. ശിവാജ്ഞലി എന്ന പേരിൽ ഇവർക്ക് സോഷ്യൽ മീഡിയയിൽ ഫാൻസ്‌ ഗ്രൂപ്പുകൾ വരെയുണ്ട്.

ശിവനും അഞ്ജലിയും ഒന്നിക്കുന്ന സീനുകൾക്കെല്ലാം നിറകയ്യടികളാണ് പ്രേക്ഷകർ നൽകാറുള്ളത്. നടി ചിപ്പിയാണ് പരമ്പരയുടെ നിർമ്മാതാവ്. സാന്ത്വനം കുടുംബം തകർന്നു കാണണം എന്നുവിചാരിക്കുന്നയാളാണ് അമരാവതിയിലെ തമ്പി. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും തമ്പിക്ക് സാന്ത്വനം കുടുംബത്തെ പിളർക്കാൻ സാധിച്ചതേയില്ല. എന്നാൽ അതിനായി തമ്പി ഇപ്പോൾ സാന്ത്വനത്തിലേക്ക് മറ്റൊരാളെ പറഞ്ഞയച്ചിയിച്ചിരിക്കുകയാണ്.

തമ്പിയുടെ ഇളയ സഹോദരി രാജലക്ഷ്മിയാണ് ഇപ്പോൾ സാന്ത്വനം കുടുംബത്തെ തകർത്തെറിയാൻ എത്തിയിരിക്കുന്നത്. സാന്ത്വനത്തിലെ അംഗങ്ങളെ പരസ്പരം ഭിന്നിപ്പിച്ച് അവിടെ നിന്നും ഹരിയേയും അപർണയെയും അമരാവതിയിലേക്ക് കൂട്ടിക്കൊണ്ടുപോകാനാണ് രാജലക്ഷ്മിയുടെ സാന്ത്വനത്തിലേക്കുള്ള രംഗപ്രവേശം. വരും ദിവസങ്ങളിൽ രാജലക്ഷ്മിയുടെ കുടിലതന്ത്രങ്ങൾക്ക് തുടക്കമാകുകയാണ് എന്നത് സാന്ത്വനത്തിന്റെ പുതിയ പ്രോമോ വിഡിയോയിൽ നിന്ന് വ്യക്തമാണ്.

അതേ സമയം സീരിയലിന്റെ പുതിയ പ്രോമോ വിഡിയോയിൽ ശിവനും അഞ്ജലിയും പുറത്ത് കറങ്ങാൻ പോകുന്നതെല്ലാം കാണിക്കുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് ഒരു ബൈക്കിലിരുന്ന് ഒരു യാത്രയൊക്കെ പോകുന്നത്. പരമ്പരയിൽ ശിവനായി എത്തുന്ന സജിൻ നടി ഷഫ്‌നയുടെ ഭർത്താവാണ്. ഗിരീഷ് നമ്പ്യാർ, രക്ഷാ രാജ്, അപ്സര, രാജീവ് പരമേശ്വരൻ, അച്ചു, ദിവ്യ, രോഹിത്ത് തുടങ്ങിയ താരങ്ങളെല്ലാം പരമ്പരയിൽ അണിനിരക്കുന്നുണ്ട്. തമിഴിൽ ഹിറ്റായി തുടരുന്ന പാണ്ട്യൻ സ്റ്റോഴ്സ് എന്ന സീരിയലിന്റെ തമിഴ് റീമേക്ക് ആണ് സാന്ത്വനം.