അംബികയെ കുരുക്കാൻ പുത്തൻ പ്ലാനുമായി ലച്ചു അപ്പച്ചി: അടിക്കാൻ കൈ പൊക്കി തമ്പി 😱നാടകീയ എപ്പിസോഡുകളുമായി സാന്ത്വനം.!!

മലയാളികൾ എല്ലാം തന്നെ വളരെ ആകാംക്ഷപൂർവ്വം ഓരോ ദിവസവും കാത്തിരിക്കുന്ന സാന്ത്വനം പരമ്പരയിലെ മുഹൂർത്തങ്ങൾക്ക് പുതിയ ഒരു നാടകീയത സമ്മാനിച്ച് ലച്ചു അപ്പച്ചിയുടെ ഗൂഡമായ തന്ത്രങ്ങൾ.സാന്ത്വനം വീട്ടിൽ നിന്നും തമ്പി അരികിലേക്ക് തിരികെ എത്തിയ ലച്ചു അപ്പച്ചി പുത്തൻ ചില തന്ത്രങ്ങൾ കൂടി തയ്യാറാക്കുന്നതാണ് വരാനിരിക്കുന്ന എപ്പിസോഡുകൾ ഭാഗമായ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.

നമ്മളാരും കരുതുന്നത് പോലെ അല്ല സാന്ത്വനം വീട്ടിൽ കാര്യങ്ങൾ എന്ന് അംബികയോട് പറയുന്ന ലച്ചു അപ്പച്ചി കൂടുതൽ പ്രശ്നം സൃഷ്ടിക്കാനുള്ള വരവ് തന്നെയെന്ന് പുത്തൻ പ്രൊമോയിൽ നിന്നും വ്യക്തം.രണ്ട് മൂന്ന് ദിവസം താൻ ആ വീട്ടിൽ നിന്നതോടെ ശരിക്കുള്ള ആ വീട്ടിലെ കുഴപ്പങ്ങൾ മനസ്സിലായതായി പറയുന്ന ലച്ചു അപ്പച്ചി അംബികയുടെ മനസ്സിലും ചില പ്രശ്നങ്ങൾ സൃഷ്ടിക്കാൻ നോക്കുന്നത് പ്രോമോയിൽ കാണാൻ കഴിയും.

ഇനി അംബിക കൂടി തമ്പിക്കും ഒപ്പം ശത്രു പാളയത്തിലേക്കോ എന്നുള്ള ചോദ്യം പുത്തൻ പ്രോമോ വീഡിയോ നൽകുന്നുണ്ട്. അതേസമയം അംബികക്ക് ലച്ചുവിന്റെയും തമ്പിയുടെ പ്രവർത്തികളിൽ സംശയം തോന്നുന്നത് പുത്തൻ പ്രൊമോയിൽ നിന്നും വ്യക്തമാണ്. തമ്പിയും ലച്ചുവും ആരും തന്നെ അറിയാത്ത വിധത്തിൽ രഹസ്യമായി ചില കാര്യങ്ങൾ ചർച്ചചെയ്യുന്നതും ഉടനെ തന്നെ അപ്പുവിനെ അടക്കം സാന്ത്വനത്തിൽ നിന്നും മടക്കി

കൊണ്ടുവരാൻ നോക്കുന്നത് എല്ലാം അംബികക്കും സംശയമായി മാറുന്നുണ്ട്. ഇക്കാര്യം ലച്ചുവിനോട് തന്നെ ചോദിക്കുന്ന അംബിക നീയും തമ്പി ചേട്ടനും എന്തൊക്കെയൊ കാര്യങ്ങൾ തന്നിൽ നിന്നും മറക്കുന്നതായി വിശദമാക്കുന്നുണ്ട്. തുടർന്ന് അംബികയും തമ്പിയുമായി ചില വാക് പോരാട്ടം നടക്കുന്നതും കൂടാതെ തമ്പി അംബികയെ അടിക്കാനായി കൈകൾ ഉയർത്തുന്നതും ലച്ചു അപ്പച്ചി പ്രശ്നത്തിൽ ഇടപെട്ട് കാര്യങ്ങൾ രമ്യമായി പരിഹരിക്കുന്നതും എല്ലാം പ്രൊമോയിൽ കാണാൻ സാധിക്കും.