സാന്ത്വനത്തിൽ നിർണ്ണായകമായ എപ്പിസോഡുകൾ വരുന്നു.!! കണ്ണന്റെ പഠനം നിർത്തിക്കോളാൻ ബാലന്റെ വക ശാസന.!! രാജലക്ഷ്മി സാന്ത്വനത്തിൽ കളി തുടങ്ങി.!! ശിവനും അഞ്ജലിക്കും ശിക്ഷ വിധിക്കണമെന്ന ആവശ്യവുമായി കണ്ണൻ..

കുടുംബപ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം. ആരാധകർ ഏറെയുള്ള പരമ്പര റേറ്റിങ്ങിലും മുൻപന്തിയിലാണ്. പതിവ് സീരിയൽ കാഴ്ചകളിൽ നിന്നും ഏറെ വ്യത്യസ്തമായ കഥാസന്ദർഭങ്ങളുമായാണ് സാന്ത്വനത്തിന്റെ കഥ പറച്ചിൽ. യുവാക്കളെ പോലും സായന്തനങ്ങളിൽ ടെലിവിഷന് മുന്നിൽ പിടിച്ചിരുത്തിയ സാന്ത്വനത്തിലെ ഓരോ താരങ്ങൾക്കും ഫാൻസ്‌ ഗ്രൂപ്പുകൾ വരെയുണ്ട്. ഇപ്പോൾ ശിവനും അഞ്ജലിയും ചേർന്ന്

ഹൃദയം സിനിമ കാണാൻ പോയതിന്റെ വിശേഷങ്ങളാണ് ആരാധകർക്കിടയിലെ ചർച്ച. ശിവനും അഞ്ജലിയും സിനിമയ്ക്ക് പോയി വന്നതറിഞ്ഞ അപർണ ഹരിയുമായി തല്ലുകൂടുന്നത് സാന്ത്വനത്തിന്റെ പുതിയ പ്രോമോ വിഡിയോയിൽ കാണാം. ഇവരുടെ വഴക്ക് കണ്ടുവരുന്ന രാജലക്ഷ്മി അവർക്കിടയിലേക്ക് കുത്തിത്തിരുപ്പുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന സൂചന പ്രോമോ വീഡിയോ നൽകുന്നുണ്ട്. സാന്ത്വനത്തിൽ പൊട്ടിത്തെറിക്ക് തുടക്കം കുറിച്ച വിവരം

രാജലക്ഷ്മി യഥാസമയം തമ്പിയെ വിളിച്ചറിയിക്കുന്നുമുണ്ട്. ശിവന്റെയും അഞ്ജുവിന്റേയും സിനിമക്കുപോക്ക് കയ്യോടെ പിടികൂടിയ കണ്ണൻ അതിനെ ചോദ്യം ചെയ്യുന്നുമുണ്ട്. സാന്ത്വനത്തിൽ ഇങ്ങനെയൊരു ശീലം ഇല്ലെന്നും ഇതിന് അവർക്ക് ശിക്ഷ വിധിക്കണമെന്നും കണ്ണൻ പറയുന്നുണ്ട്. എന്തായാലും കണ്ണന് ഒരു പണി വരുന്നുണ്ട് എന്നത് പല പ്രേക്ഷകർക്കും ഇനിയും അറിയാത്ത കാര്യമാണ്. സാന്ത്വനത്തിന്റെ മറ്റു ഭാഷകളിലെ പതിപ്പുകൾ പറയുന്ന

കഥയനുസരിച്ച് ഇനി കണ്ണന്റെ പ്രണയവും അതേ തുടർന്ന് സാന്ത്വനത്തിൽ സംഭവിക്കുന്ന പൊട്ടിത്തെറികളുമാണ്. അത് വലിയ വഴിത്തിരിവാണ് സീരിയലിൽ ഉണ്ടാക്കുന്നത്. ആ സംഭവങ്ങളുടെ ഒരു സൂചന നൽകിക്കൊണ്ടാണ് സാന്ത്വനത്തിന്റെ ഏറ്റവും പുതിയ പ്രോമോ വീഡിയോ അവസാനിക്കുന്നത്. എന്തോ പറയാനുണ്ടെന് പറഞ്ഞ് ബാലേട്ടൻ കണ്ണനെ വിളിപ്പിക്കുന്നതും ഇനി കോളേജിൽ പോകേണ്ട എന്ന് പറയുന്നതും പ്രൊമോയിൽ കാണാം. എല്ലാം കണ്ട് ഞെട്ടിത്തരിച്ച് നിൽക്കുകയാണ് ദേവി.