രാജലക്ഷ്മി ഒരു സ്നേഹപ്പാരയെന്ന് സാന്ത്വനം വീട്ടുകാർ.!! ശിവനെയും അഞ്ജലിയെയും പിടിച്ചുനിർത്തി ചോദ്യം ചെയ്ത് ഹരി….

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് സാന്ത്വനത്തിനുള്ളത്. സാന്ത്വനം വീട്ടിലെ രസനിമിഷങ്ങളെല്ലാം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ബാലനും ദേവിയും അവരുടെ അനിയന്മാരുമാണ് സാന്ത്വനത്തിന്റെ നട്ടെല്ല്. ശിവന്റെ ജീവിതത്തിലേക്ക് നല്ല പാതിയായി അഞ്‌ജലിയും ഹരിയുടെ ജീവിതസഖിയായി അപർണയും എത്തിയതോടെയാണ് കഥ ആരംഭിച്ചത്. ഇപ്പോൾ സാന്ത്വനം കുടുംബത്തിന്റെ കെട്ടുറപ്പ് തകർക്കാൻ അമരാവതിയിലെ തമ്പിയുടെ സഹോദരി രാജലക്ഷ്മി എത്തിയിരിക്കുകയാണ്. സാന്ത്വനത്തിൽ നിന്നും അപർണയെയും

ഹരിയെയും അടർത്തിമാറ്റുക എന്നതാണ് രാജലക്ഷ്മിയുടെ ഉദ്ദേശ്യം. രാജലക്ഷ്മി ഒരു സ്നേഹപ്പാരയാണോ എന്നതാണ് ഇപ്പോൾ ഹരിയുടെയും കണ്ണന്റെയുമൊക്കെ സംശയം. അതേ സമയം സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോയിൽ ശിവനെയും അഞ്ജലിയെയും പിടിച്ചുനിർത്തി ചോദ്യം ചെയ്യുന്ന ഹരിയെ കാണാം. കഴിഞ്ഞ എപ്പിസോഡിൽ കൃഷ്ണ സ്റ്റോർസിൽ നിന്നും രണ്ടുപേരും വളരെപ്പെട്ടെന്നായിരുന്നു അപ്രത്യക്ഷരായത്‌. കളക്ഷൻ എടുക്കാൻ എന്നും പറഞ്ഞാണ്

പോയതെങ്കിലും ഇരുവരും കറങ്ങാൻ പോയതാണെന്ന് കണ്ണൻ പറഞ്ഞിരുന്നു. ഇപ്പോൾ ഹരിയുടെ ചോദ്യങ്ങൾക്ക് മുൻപിൽ ഉത്തരമില്ലാതെ നിൽക്കുകയാണ് ശിവാജ്ഞലിമാർ. പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട പ്രണയജോഡിയാണ് ശിവാഞ്ജലി. ഇവരുടെ പ്രണയനിമിഷങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. തമിഴിൽ ഹിറ്റായി തുടരുന്ന പാന്ധ്യൻ സ്റ്റോർസ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. നടി ചിപ്പി രഞ്ജിത്ത് ആണ് പരമ്പരയുടെ നിർമ്മാതാവ്.

പരമ്പരയിലെ മുഖ്യകഥാപാത്രമായ ദേവിയെ അവതരിപ്പിക്കുന്നത് ചിപ്പി തന്നെയാണ്. ചിപ്പിയെ കൂടാതെ ഗിരീഷ് നമ്പ്യാർ, രക്ഷാ രാജ്, രാജീവ് പരമേശ്വരൻ, അച്ചു, സജിൻ, ഗോപിക, അപ്സര തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റേറ്റിങ്ങിലും മുൻപന്തിയിലാണ് പരമ്പര. പരമ്പരയിലെ താരങ്ങൾക്കെല്ലാം സോഷ്യൽ മീഡിയയിൽ ഫാൻസ്‌ ഗ്രൂപ്പുകളുമുണ്ട്. ശിവനും അഞ്ജലിയുമായെത്തുന്ന സജിനും ഗോപികയും സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങളാണ്.