ലച്ചു അപ്പച്ചിയുടെ തനി സ്വരൂപം അപ്പു മനസിലാക്കുന്നു.!! എച്ചി അപ്പച്ചിക്ക് പണി കൊടുക്കാൻ തുനിഞ്ഞിറങ്ങുന്ന അഞ്‌ജലി. അപ്പച്ചിയെ പറഞ്ഞുവിട്ട് ശിവാഞ്ജലി പ്രണയം കാണിക്കാൻ ആവശ്യപ്പെട്ട് പ്രേക്ഷകരും.!!

കുടുംബബന്ധങ്ങളുടെ ഊഷ്മളത വരച്ചുകാട്ടുന്ന പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരുള്ള പരമ്പര റേറ്റിങ്ങിലും ഒന്നാം സ്ഥാനത്താണുള്ളത്. സ്നേഹത്തിൽ ചാലിച്ച ബന്ധങ്ങളാണ് സാന്ത്വനം വീടിന്റെ ശക്തി. സാന്ത്വനത്തെ തകർക്കാൻ കടന്നുവന്ന ലച്ചു അപ്പച്ചി ശക്തമായ ചുവടുവെപ്പുകളാണ് നടത്തുന്നത്. അഞ്ജലിയെയും അപ്പുവിനെയും തമ്മിൽ അകറ്റാൻ ശ്രമിച്ച ലച്ചു പ്രേക്ഷകരുടെ വെറുപ്പ് ആവോളം നേടുകയായിരുന്നു. ഇപ്പോഴിതാ ലച്ചു അപ്പച്ചിയുടെ

തനി സ്വരൂപം അപ്പു മനസിലാക്കുന്ന എപ്പിസോഡ് വരുന്നതിന്റെ സൂചനയാണ് പുതിയ പ്രൊമോ വീഡിയോ നൽകുന്നത്. സാന്ത്വനത്തിന്റെ കെട്ടുറപ്പ് തകരുന്നതിൽ വികാരാധീനനാകുന്ന ബാലനെയും പ്രൊമോയിൽ കാണിക്കുന്നുണ്ട്. അനിയന്മാർക്കുണ്ടാകുന്ന കുഞ്ഞുങ്ങളെ കളിപ്പിച്ചും ചിരിപ്പിച്ചും സാന്ത്വനം വീട് വീണ്ടും ഒരു സ്വർഗമായി മാറുന്ന കാഴ്ചയാണ് തന്റെ മനസിലുള്ളതെന്ന് ബാലൻ അപ്പുവിനോട് പറയുന്നുണ്ട്. എന്നാൽ ബാലേട്ടൻ വിചാരിക്കും പോലെ അരുതാത്തത് ഒന്നും

സംഭവിക്കില്ലെന്നും ഈ തോണി മുങ്ങാൻ ആരും കാരണമാകില്ലെന്നും അപ്പു ബാലന് ഉറപ്പ് നൽകുന്നുണ്ട്. ലച്ചുവാകട്ടെ ഇപ്പോഴും അപ്പുവിനെയും ഹരിയെയും കൊണ്ട് അമരാവതിയിലേക്ക് പോകാനുള്ള പ്ലാനിലാണ്. ഇതെല്ലാം കണ്ട് ഭ്രാന്ത് പിടിക്കുകയാണ് അഞ്‌ജലിക്ക്. ലച്ചു അപ്പച്ചി സാന്ത്വനം വീട് വിടുന്നതിന് മുന്നേ അവർക്ക് നല്ലൊരു പണി കൊടുത്തിട്ടേ വിടൂ എന്നാണ് അഞ്ജു ശിവനോട് പറയുന്നത്. ഇത്രയും നാളും ഇവിടെ കാണിച്ചുകൂട്ടിയതിനെല്ലാം ലച്ചുവിന് കണക്കിന്

കൊടുത്തില്ലെങ്കിൽ തനിക്ക് സമാധാനം കിട്ടില്ല എന്നാണ് അഞ്ജലിയുടെ പക്ഷം. എന്താണെങ്കിലും സാന്ത്വനത്തിൽ നിന്നും ലച്ചുവിന്റെ പടിയിറക്കത്തിന് കാത്തിരിക്കുകയാണ് പ്രേക്ഷകർ. എത്രയും പെട്ടെന്ന് ലച്ചുവിനെ പറഞ്ഞുവിട്ട് ശിവാഞ്ജലി പ്രണയത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കണമെന്നാണ് പ്രേക്ഷകരുടെ ആവശ്യം. നടി ചിപ്പിയാണ് സാന്ത്വനത്തിന്റെ നിർമ്മാതാവ്. രാജീവ് പരമേശ്വരൻ, ഗോപിക അനിൽ, സജിൻ, രക്ഷ രാജ് തുടങ്ങിയ താരങ്ങളും പരമ്പരയിൽ അണിനിരക്കുന്നു.