സാന്ത്വനം ഇന്ന് കുരുക്ഷേത്രഭൂമി.!! ലച്ചുവും അഞ്ജുവും തമ്മിൽ യുദ്ധം. പുറകെ അഞ്ജുവിനോട് യുദ്ധം പ്രഖ്യാപിച്ച് അപർണയും.!! തുരുതുരാ കലഹങ്ങളുമായി ഇന്നത്തെ എപ്പിസോഡ്.!!

പ്രേക്ഷകർ ആഗ്രഹിക്കുന്ന ചില മുഹൂർത്തങ്ങൾ സംഭവിച്ചിരിക്കുകയാണ് ഇപ്പോൾ സാന്ത്വനം പരമ്പരയിൽ. സാന്ത്വനം വീട് തകർത്ത് തരിപ്പണമാക്കാൻ വന്നയാൾക്ക് കണക്കിന് കിട്ടിത്തുടങ്ങിയിട്ടുണ്ട്. സാന്ത്വനത്തിന്റെ ഇളയ മരുമകൾ അഞ്‌ജലി അങ്ങനെയിങ്ങനെയൊന്നും അടങ്ങിയിരിക്കുമെന്ന് വിചാരിക്കേണ്ട. പ്രേക്ഷകരെ ഏറെ ത്രസിപ്പിച്ചുകടന്നുപോകുന്ന ഒരു പ്രൊമോ വീഡിയോയാണ് ഇപ്പോൾ ചാനൽ പുറത്തുവിട്ടിരിക്കുന്നത്.

അലക്കുകല്ലിൽ തുണിയലക്കി ആ വെള്ളമെല്ലാം ലച്ചു അപ്പച്ചിയുടെ മുഖത്തേക്ക് തെറിപ്പിക്കുന്ന ഒരു രംഗമുണ്ട്. ആ രംഗം ഇന്നത്തെ എപ്പിസോഡിലാണ് എന്നതാണ് പ്രൊമോ സൂചിപ്പിക്കുന്നത്. വെള്ളം മുഖത്തേക്ക് തെറിച്ചുവീഴുമ്പോൾ ഉഗ്രരൂപിണിയായി തിളച്ചുമറിയുന്ന ലച്ചുവിന്റെ മുഖം കാണാം. അഞ്‌ജലിയാണെങ്കിൽ തന്റെ മനസ്സിൽ കിടക്കുന്ന ദേഷ്യം മുഴുവൻ ലച്ചുവിനോട് തീർക്കുന്നുമുണ്ട്. കഴിഞ്ഞ എപ്പിസോഡിൽ പുതിയ വാഷിങ് മെഷീൻ

ഉപയോഗിച്ചതിന് ലച്ചു കണ്ണനെ വളരെയധികം ശകാരിച്ചിരുന്നു. ആ പ്രശ്നത്തിന്റെ തുടർച്ചയാണ് ഇപ്പോൾ അഞ്ജുവും ലച്ചുവും തമ്മിലുള്ള വഴക്ക്. അഞ്ജുവിന് നേരെ ചീറിപ്പായുന്ന ലച്ചു അപ്പച്ചിയെ പ്രൊമോ വീഡിയോയിൽ കാണുന്നതോടെ ഇന്നത്തെ എപ്പിസോഡ് കാണാനുള്ള ആവേശത്തിലാണ് പ്രേക്ഷകരും. അതേ സമയം സാന്ത്വനം വീട്ടിലെ മറ്റ് അംഗങ്ങൾക്കരികിലേക്ക് ലച്ചു പരാതിയുമായി ഓടിയെത്തുന്നുണ്ട്. ഭ്രാന്ത് പിടിക്കുന്ന അപർണ അഞ്‌ജലിയെ ചോദ്യം ചെയ്യുകയാണ്.

എന്താണ് സംഭിച്ചതെന്ന് അഞ്‌ജലി പറയാൻ തുടങ്ങുന്നുവെങ്കിലും അപർണ അത്‌ തടയുന്നു. അഞ്ജുവും അപ്പുവും തമ്മിലുള്ള യുദ്ധത്തിന് ഇന്ന് തുടക്കമാവുന്നു എന്ന് വേണം മനസിലാക്കാൻ. അമരാവതിയിൽ നിന്നും സാന്ത്വനത്തിലേക്കെത്തുമ്പോൾ രാജലക്ഷ്മി എന്ന ലച്ചു അപ്പച്ചിക്ക് ഒറ്റ ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയും സാന്ത്വനം പിളർക്കണം. എന്നിട്ട് അപർണയെ ഹരിക്കൊപ്പം തന്നെ അമരാവതിയിലേക്ക് തിരിച്ചെത്തിക്കണം. ഇങ്ങനെ പോയാൽ ലച്ചു അപ്പച്ചി വന്ന പോലെ തന്നെ ഉടൻ തിരികെപ്പോയെക്കും എന്നാണ് പ്രേക്ഷകരുടെ കമന്റ്.