ശിവനെ പോലീസ് സ്റ്റേഷനിൽ നിന്നിറക്കാൻ തമ്പിയുടെ വക നാടകം.!! ഒന്നും മനസിലാകാതെ ചുറ്റുമുള്ളവർ.. അഞ്ജലിയുടെ വേദന താങ്ങാനാകാതെ പ്രേക്ഷകർ.!! തമ്പിയുടെ കുതന്ത്രങ്ങൾ പുറത്തുവരണമെന്ന് പ്രേക്ഷകർ….

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് പരമ്പരക്കുള്ളത്. നടി ചിപ്പിയാണ് പരമ്പരയുടെ നിർമ്മാതാവ്. ചിപ്പിയെ കൂടാതെ രാജീവ് പരമേശ്വരൻ, സജിൻ, ഗോപിക അനിൽ, ഗിരീഷ് നമ്പ്യാർ, രക്ഷാ രാജ് തുടങ്ങിയ താരങ്ങളെല്ലാം പരമ്പരയിൽ അണിനിരക്കുന്നുണ്ട്. പരമ്പരയിൽ കൂടുതൽ പ്രേക്ഷകപ്രീതിയുള്ള രണ്ട് കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും. ഇരുവരുടെയും പേരിൽ സോഷ്യൽ മീഡിയയിൽ വരെ ഒട്ടേറെ ഫാൻസ്‌ ഗ്രൂപ്പുകൾ

ഒക്കെയുമുണ്ട്. ശിവൻ ഇപ്പോൾ പോലീസ് സ്റ്റേഷനിൽ ആണ്. ജഗനെ തല്ലിയതിന്റെ പേരിലാണ് ശിവൻ ലോക്കപ്പിലായിരിക്കുന്നത്. തമ്പിയുടെ ഒരു കുതന്ത്രമാണ് ഇതിന്റെയൊക്കെ പിന്നിൽ. തമ്പിയും സ്റ്റേഷനിലെ സി ഐയും ചേർന്നാണ് ശിവനെ ഉപദ്രവിക്കാൻ നോക്കുന്നത്. തമ്പിയുടെ നിർദ്ദേശമനുസരിച്ച് ശിവനെ പരമാവധി ദ്രോഹിക്കുകയാണ് സി ഐ. ശിവന്റെ നിസഹായാവസ്ഥയിൽ ഏറെ വേദനിക്കുകയാണ് അഞ്ജലി. ശിവനെക്കുറിച്ചോർത്തുള്ള അഞ്ജലിയുടെ

വേദന പ്രേക്ഷകരിലും ഏറെ സങ്കടം തീർക്കുകയാണ്. അതേ സമയം കഴിഞ്ഞ എപ്പിസോഡിൽ തമ്പി സാന്ത്വനം വീട്ടിലെത്തി പറഞ്ഞത് പോലെ തന്നെ ശിവനെ വീട്ടിലേക്ക് തിരിച്ചെത്തിക്കാൻ നോക്കുകയാണ് തമ്പി. ബാലനെയും ഹരിയേയും കൂട്ടി പോലീസ് സ്റ്റേഷനിൽ എത്തുന്ന തമ്പിയെയാണ് സാന്ത്വനത്തനത്തിന്റെ പുതിയ പ്രോമോ വിഡിയോയിൽ കാണിക്കുന്നത്. പോലീസ് സ്റ്റേഷനിൽ തമ്പിയുടെ വക ഒരു വൻ നാടകം തന്നെയാണ് നടക്കുന്നത്.

ശിവനെ ഉപദ്രവിച്ചതിന്റെ പേരിൽ സി ഐ യെ വിമർശിക്കുന്ന തമ്പി സ്റ്റേഷനിൽ ഹീറോയാകാൻ ശ്രമിക്കുകയാണ്. തമ്പിയുടെ നാടകങ്ങൾ ഒന്നും മനസിലാകാതെ അമ്പരന്ന് നിൽക്കുകയാണ് ഹരിയും ബാലനും ശിവനുമെല്ലാം. എന്താണെങ്കിലും സാന്ത്വനത്തിന്റെ വരും എപ്പിസോഡുകൾക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ. തമിഴിലെ പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ മലയാളം റീമേക്ക് ആണ് സാന്ത്വനം.