ശിവനെ ആരും ഉപദ്രവിക്കില്ല എന്ന ഉറപ്പ് അപ്പുവിന് കൊടുത്ത് തമ്പി.!! ആ വാക്കുകൾ വിശ്വസിച്ച് അപർണ. എന്നാൽ അതൊന്നും വിശ്വസിക്കാൻ സാന്ത്വനത്തിലെ ബാലേട്ടൻ ഒരു മണ്ടനല്ലലോ.!! തമ്പീ, നിങ്ങൾ കാത്തിരിക്കൂ. ബാലേട്ടൻ നിങ്ങളുടെ പിറകെയുണ്ട്,.

കുടുംബപ്രേക്ഷകരുടെ മനം കവർന്ന പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരുള്ള പരമ്പരയിൽ നടി ചിപ്പിയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴിൽ ഹിറ്റായി തുടരുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന സീരിയലിന്റെ റീമേക്ക് ആണ് സാന്ത്വനം. സാന്ത്വനം കുടുംബത്തിലെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം ഏറെ ഇഷ്ടത്തോടെയാണ് പ്രേക്ഷകർ കണ്ടിരിക്കാറുള്ളത്. പരമ്പരയിലെ ഏറ്റവും പുതിയ സംഭവം ശിവൻ പോലീസ് സ്റ്റേഷനിലായി എന്നതാണ്.

ജഗനെ തല്ലിയതിന്റെ പേരിലാണ് ശിവൻ ഇപ്പോൾ പോലീസ് സ്റ്റേഷനിൽ ആയിരിക്കുന്നത്. സ്റ്റേഷനിലെ സി ഐ തമ്പിയുടെ നിർദ്ദേശത്തോടെ ശിവനെതിരെ കേസ് മനഃപൂർവം തിരിച്ചുവിടുകയാണ്. തമ്പിയാണ് ജഗനെ പിരികയറ്റി ശിവനെതിരെ കേസ് കൊടുപ്പിച്ചത്. സി ഐക്ക്‌ പണ്ടേ തന്നെ സാന്ത്വനം കുടുംബത്തോട് വിദ്വേഷം ഉള്ളതാണ്. തമ്പിയും ജഗനും സി ഐയും ഒറ്റക്കെട്ടായി നിന്ന് സാന്ത്വനത്തിനെതിരെ കരുക്കൾ നീക്കുകയാണ്. ഇനിയും ശിവന് ജാമ്യം കിട്ടിയില്ലെങ്കിൽ

സി ഐ ശിവനെ നന്നായി ഉപദ്രവിക്കുമെന്ന പേടിയിലാണ് സാന്ത്വനം കുടുംബം. ശിവനെ രക്ഷിക്കാൻ അപ്പു തമ്പിയുടെ സഹായം തേടുന്നതും സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോയിൽ കാണാം. ശിവനെ ആരും ഉപദ്രവിക്കില്ല എന്ന ഉറപ്പ് തമ്പി അപ്പുവിന് നൽകുന്നുണ്ട്. അത് ബാലനോടും മറ്റും അപർണ പറയുന്നുമുണ്ട്. പക്ഷേ ബാലന്റെ മുഖത്ത് എന്തോ ഒരു സംശയം ഉരുണ്ടുകൂടുന്നത് പ്രേക്ഷകർക്ക് കാണാം. ശിവനെ ഇനിയും പോലീസ് സ്റ്റേഷനിൽ കിടത്താൻ തന്നെയാണ്

പ്ലാൻ എങ്കിൽ സാന്ത്വനം കാണുന്നത് തന്നെ ഞങ്ങൾ നിർത്തുമെന്നാണ് പരമ്പരയുടെ ആരാധകർ പറയുന്നത്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സീരിയൽ ശിവൻ പോലീസ് സ്റ്റേഷനിലായതോടെ അല്പം നിറം മങ്ങിയ അവസ്ഥയിലാണ്. അഞ്ജലിയുടെ സങ്കടം ഇനിയും കണ്ടുനിൽക്കാൻ ഞങ്ങൾക്കാകില്ല എന്നാണ് ശിവാജ്ഞലി ആരാധകർ പറയുന്നത്. ശിവനെ എത്രയും പെട്ടെന്ന് സാന്ത്വനത്തിൽ തിരിച്ചെത്തിച്ച് തമ്പിയുടെ തനിനിറം സാന്ത്വനത്തിലുള്ളവർക്കും അപർണക്കും കാണിച്ചുകൊടുക്കണമെന്നാണ് പ്രേക്ഷകരുടെ ആവശ്യം.