ശിവന് പോലീസ് സ്റ്റേഷനിൽ നിന്നും ജാമ്യം കിട്ടാതെ വരുന്നു.!! അനിയനെ നെഞ്ചോട് ചേർത്ത് ബാലേട്ടൻ. ശിവനെക്കുറിച്ചോർത്ത് വിതുമ്പി അഞ്‌ജലി. സേതുവേട്ടന് ജന്മദിനാശംസകൾ നേർന്ന് സാന്ത്വനം ആരാധകർ…

സിനിമ പോലെ ഹൃദ്യമായ ഒരു കുടുംബപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരുള്ള പരമ്പര റേറ്റിങ്ങിലും ഒന്നാം സ്ഥാനത്ത് തന്നെയാണ്. സാന്ത്വനം വീട്ടിലെ ഓരോ പ്രശ്നങ്ങളും പ്രേക്ഷകരെ ഏറെ വേദനിപ്പിക്കാറാണ് പതിവ്. ഇപ്പോഴിതാ ശിവനെ പോലീസുകാർ കൊണ്ടുപോയതിന്റെ സങ്കടത്തിലാണ് ആരാധകർ. അഞ്ജലിയുടെ മുൻപിൽ വെച്ച്‌ ശിവനെ പോലീസുകാർ മർദിക്കുന്നത് പ്രേക്ഷകർക്ക് കണ്ടുനിൽക്കാൻ ആകില്ല. സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോയിൽ

ശിവനെക്കുറിച്ചോർത്ത് സങ്കടപ്പെടുന്ന അഞ്‌ജലിയെയാണ് കാണിക്കുന്നത്. തന്റെ സങ്കടം സേതുവിനോട് പങ്കുവെക്കുകയാണ് അഞ്‌ജലി. തമ്പിയുടെ കുശാഗ്രബുദ്ധി തന്നെയാണ് ഇങ്ങനെയൊരു കേസിന് പിന്നിൽ. ശിവനെ തന്നോട് ചേർത്ത് പിടിക്കുന്ന ബാലേട്ടനെയും പുതിയ പ്രൊമോ വീഡിയോയിൽ കാണാം. ബാലൻ വക്കീലുമായി സ്റ്റേഷനിൽ എത്തുന്നുണ്ട്. ശിവനെ എങ്ങനെയെങ്കിലും സ്റ്റേഷനിൽ നിന്നും ഇറക്കിക്കൊണ്ട് വരണമെന്നതാണ് എല്ലാവരുടെയും ആവശ്യം. ഇപ്പോഴത്

പ്രേക്ഷകരുടെയും വലിയ ആവശ്യം തന്നെയാണ്. ശിവൻ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങാതെ ഇനി സാന്ത്വനം കാണില്ല എന്നാണ് ചില ആരാധകർ പറയുന്നത്. ജയന്തി പറയുന്നതൊക്കെ കേട്ട് ശിവനെ കുറ്റപ്പെടുത്തിയ സാവിത്രിയെ കുറ്റപ്പെടുത്താനും പ്രേക്ഷകർ മറക്കുന്നില്ല. എല്ലാ പ്രശ്നങ്ങൾക്കും ഇടയിലേക്ക് സ്നേഹം നിറച്ച വാക്കുകളുമായി ഓടി വരാറുള്ള സേതുവേട്ടനെക്കുറിച്ചും ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നുണ്ട്. സേതുവായി സ്‌ക്രീനിൽ എത്തുന്ന

ബിജേഷിന് ജന്മദിനാശംസകൾ നേരുകയാണ് ഇപ്പോൾ സാന്ത്വനം ആരാധകർ. സാന്ത്വനം പരമ്പരയിൽ ഏറെ ആരാധകരുള്ള ഒരു പ്രണയജോഡി തന്നെയാണ് ശിവാഞ്ജലി. ഇവരുടെ കണ്ണ് നിറയുന്നത് ആരാധകർക്ക് സഹിക്കാനേ കഴിയില്ല. അത്തരത്തിൽ ശിവന്റെയും അഞ്ജലിയുടെയും ഈ വേദന ആരാധകരെ ഒന്നാകെ സങ്കടക്കടലിൽ ആഴ്ത്തിയിരിക്കുകയാണ്. ശിവൻ സാന്ത്വനത്തിൽ തിരിച്ചെത്തിയാലേ സാന്ത്വനം ഇനി പഴയ ഹാപ്പി മൂഡിലേക്ക് തിരിച്ചുവരൂ എന്നാണ് എല്ലാവരും കമന്റ് ചെയ്യുന്നത്.