ഇടവേള അവസാനിപ്പിച്ച് ശിവാഞ്ജലി പ്രണയം വീണ്ടും പൂത്തുതളിർക്കുന്നു.!! ഇനി സാന്ത്വനത്തിൽ പ്രണയവസന്തം. ശിവനും അഞ്‌ജലിയും കൃഷ്ണ സ്റ്റോർസിൽ. കട്ടുറുമ്പായി കണ്ണനും.

ഏറെ ഹൃദയഹാരിയായ രംഗങ്ങളിലൂടെയാണ് ഇപ്പോൾ പ്രേക്ഷക പ്രിയപരമ്പര സാന്ത്വനത്തിന്റെ എപ്പിസോഡുകൾ മുന്നോട്ടുപോകുന്നത്. പോലീസ് ലോക്കപ്പിലായിരുന്ന ശിവൻ സാന്ത്വനത്തിൽ തിരിച്ചെത്തിയതോടെ ശിവാഞ്ജലി പ്രണയത്തിന് വീണ്ടും തിരശ്ശീല ഉയരുകയാണ്. പണ്ടും ശിവനും അഞ്ജലിയും ഒന്നിക്കുന്ന സീനുകൾക്ക് ആരാധകർ വൻ സ്വീകരണം നൽകിയിരുന്നു. സാന്ത്വനത്തിന്റെ ഏറ്റവും പുതിയ പ്രൊമോ വീഡിയോയിൽ ശിവനും അഞ്ജലിയും

കുറെ നാളുകൾക്കു ശേഷം കൃഷ്ണ സ്റ്റോർസിൽ വീണ്ടും ഒന്നിക്കുന്നതായാണ് കാണിക്കുന്നത്. ശിവന് ഭക്ഷണം കൊടുക്കാൻ വേണ്ടിയാണ് സാന്ത്വനത്തിൽ നിന്നും അഞ്ജലി ഇറങ്ങിത്തിരിക്കുന്നത്. ദേവിയുടെ നിർദ്ദേശപ്രകാരം കണ്ണനും അഞ്ജലിയോടൊപ്പം പോവാൻ ഇറങ്ങുന്നുണ്ടെങ്കിലും അഞ്ജലി വിലക്കുകയാണ്. ഞാൻ എൻറെ ഭർത്താവിന് ഭക്ഷണം കൊടുക്കാൻ പോകുന്നിടത്ത് നീയെന്തിനാ വരുന്നത് എന്നു പറഞ്ഞ് അഞ്ജലി കണ്ണനെ വിരട്ടുകയാണ്.

അൽപ സമയങ്ങൾക്ക് ശേഷം കൃഷ്ണ സ്റ്റോറിൽ എത്തുന്ന അഞ്ജലിയും ശിവനും പഴയ ഫ്ലാഷ് ബാക്കിലേക്ക് നീങ്ങുകയാണ്. നാളുകൾക്കുമുമ്പ് കൃഷ്ണ സ്റ്റോർസിൽ വച്ച് അഞ്ജലിയും ശിവനും തമ്മിൽ വാഗ്വാദങ്ങളും ഏറ്റുമുട്ടലുകളും ഒക്കെ ഉണ്ടായിരുന്നു. പ്രേക്ഷകർ അത് ഏറെ ആസ്വദിച്ചിരുന്നു. എന്നാൽ ശിവൻറെയും അഞ്ജലിയുടെയും ഇടയിലേക്ക് ഒരു കട്ടുറുമ്പ് ആയി ശത്രുവും കണ്ണനും എത്തുന്നതും പ്രേക്ഷകർക്ക് വളരെ കൗതുകമുണർത്തുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്.

എന്താണെങ്കിലും സാന്ത്വനത്തിന്റെ പുത്തൻ അധ്യായത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ സീരിയൽ ആരാധകർ. നടി ചിപ്പി രഞ്ജിത്താണ് പരമ്പരയിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജീവ് പരമേശ്വരൻ, ഗിരീഷ് നമ്പിയാർ, സജിൻ, രക്ഷാ രാജ്, ഗോപിക അനിൽ, ദിവ്യ, രോഹിത്ത്, അപ്സര തുടങ്ങിയ താരങ്ങളെല്ലാം പരമ്പരയിൽ അണിനിരക്കുന്നുണ്ട്. തമിഴിൽ ഹിറ്റായി തുടരുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ മലയാളം പതിപ്പാണ് സാന്ത്വനം. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് മിക്ക ആഴ്ചകളിലും സാന്ത്വനം എത്താറുള്ളത്.