സി ഐക്ക് മുട്ടൻ പണി കൊടുക്കാൻ ഒരുങ്ങുന്ന ശിവൻ.!! ശിവന് കൂട്ടായി ശത്രുവും.. ശിവനോട് ആ കാര്യം തുറന്നുപറയുന്ന അഞ്ജലി.!! തമ്പിയും സഹോദരിയും പുതിയ മാസ്റ്റർ പ്ലാനുമായി സാന്ത്വനത്തിലേക്ക്..

കുടുംബപ്രേക്ഷകരുടെ മനം കവർന്ന പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിലും മുൻപന്തിയിലുള്ള പരമ്പരക്ക് ഏറെ ആരാധകരാണ് ഉള്ളത്. മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ സായന്തനങ്ങളെ കവർന്നെടുത്ത സാന്ത്വനത്തിന് ശിവാജ്ഞലി എന്ന പ്രണയജോഡിയെ പ്രേക്ഷകഹൃദയങ്ങളിലേക്ക് ആഴത്തിൽ സ്ഥാപിക്കാൻ സാധിച്ചു. ശിവനും അഞ്ജലിക്കും ഇന്നും ഏറെ ആരാധകരാണ് ഉള്ളത്. ഇരുവരുടെയും പ്രണയം ഏറെ വ്യത്യസ്തമാണ്.

കലഹത്തിൽ തുടങ്ങിയ പ്രണയം പിന്നീട് മൗനപ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ജഗനെ തല്ലിയ കേസിൽ പോലീസ് ലോക്കപ്പിലായ ശിവന്റെ വേദന അഞ്ജലിയെ തെല്ലൊന്നുമല്ല സങ്കടക്കടലിൽ ആഴ്ത്തിയത്. ആ വേദനയിൽ നിന്നും ഇന്നും അഞ്ജലി കരകയറിയിട്ടില്ല. ഇപ്പോൾ സാന്ത്വനത്തിന്റെ പുതിയ പ്രോമോ വിഡിയോയിൽ തന്നെ അഞ്ജലിയുടെയും അമ്മയുടെയും മുൻപിൽ വെച്ച് തല്ലിയ സി ഐക്ക് ഒരു പണി കൊടുക്കണമെന്ന്

ശത്രുവുമായി കൂടിയാലോചിക്കുന്ന ശിവനെയാണ് കാണിക്കുന്നത്. ശിവന്റെ പ്ലാനിന് പൂർണപിന്തുണ നൽകുകയാണ് ശത്രു. എന്നാൽ ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ച യഥാർത്ഥ കൈകൾ തമ്പിയുടേതാണെന്ന സത്യം ഇനിയും മറനീക്കി പുറത്തുവന്നിട്ടില്ല. സാന്ത്വനം വീട്ടുകാരുടെ മുൻപിൽ ശിവനെ പോലീസ് ലോക്കപ്പിൽ നിന്ന് പുറത്തിറക്കിയ ആളായാണ് തമ്പിയുടെ ഇമേജ് ഇപ്പോൾ. തമ്പിക്കൊപ്പം ശക്തിയേകി സഹോദരിയും ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.

അപ്പുവിനെയും ഹരിയേയും സാന്ത്വനത്തിൽ നിന്ന് അമരാവതിയിലേക്ക് കൂട്ടിക്കൊണ്ടുവരാൻ വേണ്ടിയാണ് അവരുടെ രംഗപ്രവേശം. തമ്പി ഒറ്റക്ക് പലരീതിയിലും അതിന് ശ്രമിച്ചെങ്കിലും ആ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. ഇനി എന്തായാലും ആ ശ്രമങ്ങൾ ശക്തമാക്കുക തന്നെ ചെയ്യും. അതിന് വേണ്ടിയാണല്ലോ പുതിയ കഥാപാത്രത്തിന്റെ രംഗപ്രവേശം. റേറ്റിങ്ങിലും മുൻപന്തിയിലുള്ള പരമ്പര നടി ചിപ്പിയുടെ നിർമ്മാണത്തിലാണ് ഒരുങ്ങുന്നത്. സജിൻ, ഗോപിക അനിൽ, ഗിരീഷ്, രക്ഷ, അപ്സര തുടങ്ങിയ താരങ്ങളും പരമ്പരയിൽ അണിനിരക്കുന്നു.