ബാലേട്ടൻ തളർന്ന് വീഴുന്നു.!! സാന്ത്വനത്തിൽ പ്രശ്നങ്ങൾക്ക് തിരികൊളുത്തി രാജലക്ഷ്മി. അപർണ ഇനി രാജലക്ഷ്മിയുടെ വെറുമൊരു ആയുധം മാത്രം.!! സാന്ത്വനത്തിനെതിരെ അപർണയുടെ ശക്തമായ നിലപാട്…

ഒരു സാധാരണ കുടുംബത്തിലെ കളിയും ചിരിയും ഒപ്പം ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയാണ് സാന്ത്വനം പരമ്പര പറയുന്നത്. ഏറെ ആരാധകരുള്ള പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. ഒരു കുഞ്ഞെന്ന സ്വപ്നം പോലും ബാലനും ദേവിയും വേണ്ടെന്ന് വെച്ചത് അനിയന്മാർക്ക് വേണ്ടിയാണ്. ശിവന്റെ ഭാര്യയായി അഞ്‌ജലിയും ഹരിയുടെ ഭാര്യയായി അപർണയും സാന്ത്വനത്തിലെത്തിയതോടെയാണ് പരമ്പര പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാവുന്നത്.

അമരാവതി എന്ന സമ്പന്നകുടുംബത്തിൽ നിന്നും സാന്ത്വനത്തിലെത്തിയ അപർണയും സാവധാനം അവിടത്തെ സാഹചര്യങ്ങളോട് പൊരുത്തപ്പെടുകയായിരുന്നു. സാന്ത്വനത്തിന്റെ ഐക്യവും കെട്ടുറപ്പും തകർക്കാൻ ആർക്കും കഴിയില്ല എന്നത് തന്നെയാണ് സത്യം. എന്നാൽ ആ വിശ്വാസത്തെ അൽപ്പമെങ്കിലും കാറ്റിൽ പറത്തിക്കൊണ്ടാണ് സാന്ത്വനത്തിലേക്ക് രാജലക്ഷ്മി എത്തിയത്. അമരാവതിയിലെ തമ്പിയുടെ സഹോദരിയാണ് രാജലക്ഷ്മി.

പരമ്പരയുടെ പുതിയ എപ്പിസോഡിൽ ബാലൻ ബോധരഹിതനായി വീഴുന്നതാണ് പുതിയ പ്രോമോ നൽകുന്ന സൂചന. ദേവിക്കും അനുജന്മാർക്കുമെല്ലാം അത് വലിയ ഷോക്കാണ് നൽകുന്നത്. കൃഷ്ണ സ്റ്റോഴ്‌സുമായി ബന്ധപ്പെട്ട് താൻ നേരത്തെ പ്ലാൻ ചെയ്തിരുന്ന യാത്ര ക്യാൻസൽ ചെയ്യാൻ സാധിക്കില്ലെന്നും ആരോഗ്യപ്രശ്നങ്ങൾ അവഗണിച്ച് താൻ പോകുക തന്നെ ചെയ്യുമെന്നാണ് ബാലൻ പറയുന്നത്.അനിയന്മാർ അത് സമ്മതിച്ചുകൊടുക്കുന്നുമില്ല.

ബാലേട്ടന് വേണ്ടി ഹരി പോകാമെന്ന് പറയുന്നുവെങ്കിലും രാജലക്ഷ്മിയുടെ ഉപദേശപ്രകാരം ഹരിയെ വിലക്കുന്ന അപർണയെയാണ് പുതിയ പ്രൊമോയിൽ കാണിച്ചിരിക്കുന്നത്. നേരത്തെ തന്നെ ക്ഷേത്രദർശനം പ്ലാൻ ചെയ്തിരുന്നതാണെന്നും യാതൊന്നിന്റെ പേരിലും അത് മാറ്റാൻ പറ്റില്ലെന്നുമാണ് അപർണയുടെ നിലപാട്. രാജലക്ഷ്മി തന്റെ മാസ്റ്റർ പ്ലാൻ സാന്ത്വനത്തിൽ നടപ്പാക്കി തുടങ്ങിയിരിക്കുകയാണ്. അതിന്റെ ആദ്യപടിയാണ് ഇപ്പോൾ കണ്ടത്.