സാന്ത്വനം വീട്ടിൽ വീണ്ടും തർക്കങ്ങൾ: പുതിയ വില്ലനായി ഗ്യാസ് അടുപ്പ്, കട്ട കലിപ്പിൽ ഹരി: അഞ്ജലിയുമായി തർക്കിച്ച് ലച്ചു അപ്പച്ചി.!!

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർ എല്ലാം വളരെ അധികം ആകാംക്ഷപൂർവ്വം എന്നും നോക്കി കാണുന്ന ഒരു ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം. സഹോദര സ്നേഹത്താൽ വളരെ സമ്പന്നമായ സാന്ത്വനം കുടുംബത്തിൽ പുത്തൻ പ്രശ്നങ്ങൾ സൃഷ്ടിച്ചാണ് തമ്പിയും ലച്ചു അപ്പച്ചിയും ഓരോ ദിവസവും മുന്നേറുന്നത്. സാന്ത്വനം വീട്ടിൽ നിന്നും ഹരിയെയും അപ്പുവിനെയും മാറ്റി കൊണ്ടുപോകാനുള്ള തമ്പിയുടെ ഗൂഡ തന്ത്രം പ്രേക്ഷകരിൽ അടക്കം ആശങ്കകൾ സൃഷ്ടിക്കുന്നത്

നമുക്ക് പുത്തൻ പ്രോമോയിൽ അടക്കം കാണാൻ സാധിക്കും.സാന്ത്വനം വീട്ടിൽ തമ്പി പുതിയതായി കൊണ്ടുവന്ന ഗ്യാസ് അടുപ്പും ആ അടുപ്പിൽ പാചകം ചെയ്യുന്ന അപ്പുവും ലച്ചു അപ്പച്ചിയും സൃഷ്ടിക്കുന്നത് പുതിയ ആശങ്കകളാണ്. ആരോടും ചോദിക്കാതെ പുതിയ പരിഷ്കാരങ്ങൾ സാന്ത്വനത്തിൽ കൊണ്ടുവരുന്ന തമ്പിയുടെ രീതികൾക്ക് എതിരെ ബാലൻ വിമർശനം ശക്തമാക്കുന്നത് നമുക്ക് പുത്തൻ പ്രോമോയിൽ കാണാൻ സാധിക്കും കൂടാതെ ലച്ചു അപ്പച്ചിക്ക് ഈ വീട്ടിൽ

കൂടുതൽ അവസരങ്ങൾ നൽകിയതിന് ലക്ഷമി അമ്മ ദേവിയെയും അഞ്ജലിയെയും വഴക്ക് പറയുന്നതും നമുക്ക് കാണാൻ സാധിക്കും. ലക്ഷ്മി അമ്മയുടെ ഈ മാസ്സ് മറുപടികൾ പ്രോമോ വീഡിയോയിൽ കൂടി വലിയ സ്വീകാര്യത നൽകിയാണ് പ്രേക്ഷകർ അടക്കം സ്വീകരിക്കുന്നത്.അതേസമയം സാന്ത്വനം വീട്ടിലെ നിങ്ങൾ എല്ലാം തന്നെ ഇപ്പോഴും പതിനെട്ടാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്നുള്ള ലച്ചു അപ്പച്ചി വിമർശനം പുതിയ ചില തർക്കങ്ങൾക്കും വാക് പോരാട്ടത്തിനും കൂടി

കാരണമായി മാറ്റുന്നുണ്ട്. ലച്ചു അപ്പച്ചിയുമായി പതിവിൽ നിന്നും വ്യത്യസ്തമായി വാക് പോരാട്ടം നടത്തുന്ന ദേവി എന്തിനാണ് ഈ കുടുംബത്തെ ഇങ്ങനെ തകർക്കുന്നത് എന്നും ചോദിക്കുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ ആയാലും കുടുംബത്തിൽ ആരും തന്നെ സ്നേഹത്തോടെ പോകില്ലേ എന്നാണ് ദേവിയുടെ ചോദ്യം. അതേസമയം ലച്ചു അപ്പച്ചിക്കു മറുപടി കൊടുക്കാൻ അഞ്ജലി എത്തിയത് പുതിയ തർക്കമായി മാറുന്നുണ്ട്. ഞങ്ങൾ സംസാരിക്കുമ്പോൾ നീ എന്തിനാണ് സംസാരിക്കുന്നതെന്നാണ് ലച്ചു അപ്പച്ചി രൂക്ഷമായി ഭാഷയിൽ ചോദിക്കുന്നത്.