മറ്റൊരു യാത്രക്ക് ഒരുങ്ങി ലച്ചു അപ്പച്ചി 😱പുതിയ ട്വിസ്റ്റ് സാന്ത്വനം കുടുംബത്തെ തകർക്കുമോയെന്ന് പ്രേക്ഷകർ.!!

മലയാള മിനിസ്‌ക്രീൻ ചരിത്രത്തിൽ ഏറ്റവും വലിയ തരംഗമായി മാറിയ പരമ്പരയാണ് സാന്ത്വനം. അത്യന്തം നാടകീയമായ എപ്പിസോഡുകളിൽ കൂടി മുന്നോട്ട് പോകുന്ന പരമ്പരയിൽ എന്താകും ഇനി നടക്കുക എന്നുള്ള ആകാംക്ഷ പ്രേക്ഷരിൽ അടക്കം സജീവമാണ്. സാന്ത്വനം വീട്ടിൽ ഇപ്പോൾ നടക്കുന്ന ഓരോ സംഭവവികാസങ്ങളും മലയാളി പ്രേക്ഷകരിൽ ആശങ്ക സൃഷ്ടിക്കാറുണ്ട്. അതേസമയം ഇപ്പോൾ വന്നിരിക്കുന്ന പ്രോമോ പ്രകാരം ലച്ചു അപ്പച്ചി

സാന്ത്വനം വീട്ടിൽ നിന്നും എന്തോ ആവശ്യത്തിനായി പോകുന്നതാണ് കാണാൻ സാധിക്കുന്നത്. എന്തോ വലിയ ബോംബ് പൊട്ടിക്കാൻ ആണ് ലച്ചു അപ്പച്ചി ഇപ്പോൾ പോകുന്നതെന്ന് പറയുന്ന സാന്ത്വനത്തിലെ വീട്ടുകാർ വീണ്ടും തങ്ങൾ വീട്ടിൽ സന്തോഷം വരുന്നതായി പ്രതീക്ഷിക്കുന്നതും നമുക്ക് ഈ ഒരു പ്രോമോയിൽ കാണാൻ സാധിക്കും. എന്നാൽ കഴിഞ്ഞ വീക്കിലി പ്രോമോയിൽ അഞ്ജലിയും ലച്ചു അപ്പച്ചിയും തമ്മിൽ നടക്കുന്ന തർക്കങ്ങളെ കുറിച്ചുള്ള

വിവരങ്ങൾ കാണിച്ചിരുന്നു. അമരാവതിയിലെ രാജശേഖരൻ തമ്പിയുടെ സഹോദരിയാണ് ലച്ചു എന്ന രാജലക്ഷ്മി. ലച്ചു അപ്പച്ചി എന്നാണ് എല്ലാവരും വിളിക്കുന്നതെങ്കിലും കയ്യിലിരിപ്പ് കൊണ്ട് അവരെ വിളിക്കേണ്ടത് എച്ചി അപ്പച്ചി എന്നാണെന്നാണ് അഞ്ജലിയുടെ പക്ഷം. സാന്ത്വനത്തിൽ തുരുതുരാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ലച്ചുവിനെതിരെ ആഞ്ഞടിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ അഞ്‌ജലി.

അതിനാൽ തന്നെ എന്തൊക്കെ ഇനി സാന്ത്വനം വീട്ടിൽ നടക്കും എന്നുള്ള ആകാംക്ഷയും പുതിയ പ്രോമോ സമ്മാനിക്കുന്നുണ്ട്. കൂടാതെ ശിവാഞ്‌ജലി പ്രണയത്തിന്റെ ചില മനോഹര നിമിഷങ്ങൾ കൂടി പുതിയ എപ്പിസോഡ് പ്രോമോയിൽ നിന്നും വ്യക്തം.