സാന്ത്വനം വീട്ടിൽ പെൺപടയുടെ ആറാട്ട്.!! സാന്ത്വനം വീടിന്റെ അടുക്കള കാണാനാണ് പ്രേക്ഷകർ ഇന്ന് കാത്തിരിക്കുന്നത്.!! ജയന്തിയെ ആട്ടിയോടിച്ച് ശങ്കരൻ മാമ.!! മൊത്തത്തിൽ പ്ലിങ്ങ് ആയ ലച്ചു അപ്പച്ചിയുടെ അവസ്ഥ അത്യന്തം ഗുരുതരം..

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരുള്ള പരമ്പരയിൽ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് അണിനിരക്കുന്നത്. സീരിയലിന്റെ കഴിഞ്ഞ എപ്പിസോഡുകളിൽ സാന്ത്വനം വീട്ടിൽ അതിഥിയായെത്തുന്നു ലച്ചു അപ്പച്ചി ഇപ്പോൾ അരങ്ങുവാഴുകയാണ്. സാന്ത്വനത്തിലെ പാചകം മൊത്തത്തിൽ ഏറ്റെടുത്ത ലച്ചു അപ്പച്ചി ഒരു പാചകമേളം തന്നെ അടുക്കളയിൽ നടത്തിയതായാണ് സീരിയലിന്റെ പുതിയ പ്രോമോ വീഡിയോ കാണിക്കുന്നത്.

അഞ്ജലി അടുക്കളയിലേക്ക് ദേവിയേടത്തിയെ വിളിക്കുന്നതും അവിടെ ചെല്ലുമ്പോൾ ദേവി ഞെട്ടുന്നതും പ്രൊമോയിൽ കാണാം. അടുക്കള മൊത്തം വൃത്തികേടാക്കിയാണ് ലച്ചു അപ്പച്ചിയുടെ പാചകം അരങ്ങേറിയത്. താഴെ കാലുകുത്താൻ പോലും സാധിക്കാത്ത വിധം അടുക്കളയെ വൃത്തിഹീനമാക്കിയിരിക്കുകയാണ് ലച്ചു. അതേ സമയം ലച്ചുവിന്റെ പാചകത്തിന്റെ ഗുണം കൊണ്ട് അപ്പു അപ്പച്ചിയോട് പറയുന്നത് എല്ലാ ദിവസവും ഈ പരിപാടി

വേണമെന്നില്ലെന്നാണ്. ഇടയ്ക്കിടയ്ക്ക് മാത്രം പാചകം മതിയെന്നാണ് അപ്പുവിന്റെ അഭിപ്രായം. അതുകേൾക്കുമ്പോൾ ലച്ചുവിന് ദേഷ്യം വരുന്നുണ്ട്. എന്റെ പാചകം മോശമായിട്ടാണോ അങ്ങനെ പറയുന്നത് എന്നായിരുന്നു അപ്പുവിനോട് ലച്ചു അപ്പച്ചിയുടെ മറുചോദ്യം. പിന്നാലെ അപ്പുവിന് അഞ്ജുവിന്റെ കയ്യിൽ നിന്നും കണക്കിന് കിട്ടുന്നതും സാന്ത്വനത്തിന്റെ പുതിയ പ്രോമോ വിഡിയോയിൽ കാണാം. ഉപകാരം ചെയ്തില്ലെങ്കിലും ഇമ്മാതിരി ഉപദ്രവം ദയവ്

ചെയ്ത് വേണ്ട എന്നാണ് അഞ്ജുവിന്റെ വക മാസ് ഡയലോഗ്. ഇരുവരും തമ്മിലുള്ള സംഭാഷണം കേട്ടിട്ടും പ്രത്യേകിച്ച് ഒന്നും പ്രതികരിക്കാതെ പച്ചക്കറി അറിഞ്ഞുകൊണ്ടിരിക്കുന്ന ദേവിയെയും പ്രൊമോയിൽ കാണാം. അതേ സമയം ജയന്തിയുടെ വക ശങ്കരൻ മാമന്റെ അടുത്ത് അരങ്ങേറാൻ പോകുന്ന ഒരു പെർഫോമൻസിന്റെ സൂചനയും സാന്ത്വനം പ്രോമോ നൽകുന്നുണ്ട്. അപ്പച്ചിയെ നന്നായി നോക്കണം എന്നൊക്കെ പറഞ്ഞ് വാചകമടിക്കുന്ന ജയന്തിക്ക് ശങ്കരൻ മാമ കണക്കിന് കൊടുക്കുന്നുണ്ട്. എന്തായാലും സാന്ത്വനം വീടിന്റെ അടുക്കള കാണാൻ കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ.