ആശുപത്രിയിൽ കൂടെക്കൂട്ടാതെ അഞ്ജലിയെ വിലക്കി സാവിത്രി.!! സാവിത്രിയുടെ രോഗരഹസ്യം കണ്ടുപിടിക്കാൻ ജയന്തി.!! ലച്ചു അപ്പച്ചിയെ പരസ്യമായി ട്രോളി കണ്ണനും.

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരുള്ള പരമ്പരയിൽ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് അണിനിരക്കുന്നത്. സാന്ത്വനം കുടുംബത്തിലെ രസനിമിഷങ്ങളെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറാണ് പതിവ്. ബാലനും ദേവിയും അവരുടെ അനിയന്മാരും ചേരുന്നതാണ് സാന്ത്വനം കുടുംബം. സ്നേഹം അലതല്ലുന്ന സാന്ത്വനത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വേണ്ടിയെത്തിയ രാജലക്ഷ്മിക്ക് കഴിഞ്ഞ എപ്പിസോഡിൽ ഒരു വീഴ്ചയും സംഭവിച്ചിരുന്നു.

സാന്ത്വനത്തിലെ പാചകം മൊത്തത്തിൽ ഏറ്റെടുത്ത് വലിയ ആളാകാൻ ശ്രമിച്ച ലച്ചു അപ്പച്ചി ആകെ മൊത്തത്തിൽ ഒന്ന് തോറ്റുതൊപ്പിയിട്ട രംഗങ്ങൾ ചിരിയടക്കാനാകാതെയാണ് പ്രേക്ഷകർ കണ്ടിരുന്നത്. സാന്ത്വനത്തിന്റെ പുതിയ പ്രോമോ വീഡിയോയിൽ ലച്ചു അപ്പച്ചിയെ പരസ്യമായി ട്രോളുന്ന കണ്ണനെയാണ് കാണിക്കുന്നത്. അതേ സമയം ആശുപത്രിയിൽ പോകാൻ നിൽക്കുന്ന സാവിത്രിയുടെ അടുത്തേക്ക് വരുന്ന അഞ്ജലിയെയും പ്രൊമോയിൽ കാണിക്കുന്നുണ്ട്.

ശിവൻ അഞ്‌ജലിയെ കൊണ്ടുവന്നുവിട്ടിട്ട് തിരിച്ചുപോകുകയാണ്. പക്ഷേ ആശുപത്രിയിൽ പോകാൻ സാവിത്രിക്കൊപ്പം ഇറങ്ങിത്തിരിക്കുന്ന അഞ്ജലിയെ സാവിത്രി വിലക്കുന്നുണ്ട്. ജയന്തിക്കൊപ്പമാണ് സാവിത്രി ആശുപത്രിയിൽ പോകുന്നത്. ഡോക്ടറുടെ അടുത്തെത്തിയ ഉടൻ ജയന്തിക്കറിയേണ്ടത് സാവിത്രിയുടെ യഥാർത്ഥ രോഗവിവരമാണ്. എന്താണ് സാവിത്രിയുടെ യഥാർത്ഥ രോഗാവസ്ഥയെന്നും ഇനി എന്ത് ട്രീറ്റ്മെന്റാണ് വേണ്ടതെന്നും ചോദിച്ച് ജയന്തി

ഡോക്ടറെക്കൂടി ഭ്രാന്ത് പിടിപ്പിക്കുകയാണ്. ശിവനും അഞ്ജലിയുമൊക്കെ ചേർന്ന് മറച്ചുവെച്ച സാവിത്രിയുടെ രോഗരഹസ്യം കണ്ടുപിടിക്കാനുള്ള ജയന്തിയുടെ ശ്രമം വിജയിക്കുമോ എന്നറിയാൻ സാന്ത്വനത്തിന്റെ ഇന്നത്തെ എപ്പിസോഡ് കാണേണ്ടി വരും. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയിൽ ചിപ്പിക്കൊപ്പം രാജീവ് പരമേശ്വരൻ, ഗോപിക അനിൽ, രക്ഷാ രാജ്, സജിൻ തുടങ്ങിയ താരങ്ങളെല്ലാം അണിനിരക്കുന്നുണ്ട്. ലച്ചു അപ്പച്ചി എന്ന പുതിയ കഥാപാത്രമായി സാന്ത്വനത്തിലേക്കെത്തിയത് നടി സരിത ബാലകൃഷ്ണനാണ്.