അഞ്ജലിയെയും അപർണയെയും തമ്മിൽ തെറ്റിക്കാൻ രാജലക്ഷ്മി.!! സാന്ത്വനത്തിലെ മരുമക്കൾ തമ്മിൽ ഏറ്റുമുട്ടുമോ?? ബാലനെ പരോക്ഷമായി ചോദ്യം ചെയ്യുന്ന രാജലക്ഷ്മി തന്റെ യുദ്ധമുറ പുറത്തെടുക്കുകയാണ്.!!

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് സാന്ത്വനത്തിനുള്ളത്. റേറ്റിംഗിൽ മുൻപന്തിയിലാണ് പരമ്പര. നടി ചിപ്പിയാണ് സാന്ത്വനത്തിന്റെ നിർമ്മാതാവ്. ഒരു സാധാരണ കുടുംബത്തിൽ സംഭവിക്കുന്ന രസകരമായ സംഭവങ്ങളും അവയ്ക്കൊപ്പം ആ കുടുംബം നേരിടുന്ന പ്രതിസന്ധികളുമാണ് സാന്ത്വനത്തിലൂടെ പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്നത്. ബാലനും ദേവിയും അവരുടെ അനുജന്മാർക്ക് വേണ്ടി ജീവിതം

ഉഴിഞ്ഞുവെച്ചിരിക്കുകയാണ് എന്ന് തന്നെ പറയാം. ശിവൻ അഞ്ജലിയെയും ഹരി അപർണ്ണയെയും വിവാഹം കഴിച്ചതോടെ കഥ പുതിയ വഴിത്തിരിവിലേക്ക് കടന്നു. അഞ്ജലിക്കും അപർണയ്ക്കും ഒപ്പം കണ്ണനും കൂടിച്ചേരുമ്പോൾ സാന്ത്വനം വീട് പൊട്ടിച്ചിരിമേളത്തിൽ ഉണരാറാണ് പതിവ്. ഇപ്പോഴിതാ എല്ലാ ചിരിയും കെടുത്താൻ സാന്ത്വനത്തിൽ രാജലക്ഷ്മി എത്തിയിരിക്കുകയാണ്. തമ്പിയുടെ സഹോദരി രാജലക്ഷ്മി സാന്ത്വനത്തിൽ എത്തിയത് അവിടെ നിന്നും അപർണയെയും ഹരിയെയും അമരാവതിയിലേക്ക് പറിച്ചുനടാനാണ്. അതിന്റെ ആദ്യപടിയെന്നോണം

അഞ്ജലിയുമായി അപർണയെ തെറ്റിക്കാനാണ് രാജലക്ഷ്മിയുടെ ശ്രമം. നീ ഉദ്ദേശിക്കും പോലെ അഞ്‌ജലി ഒരു ശുദ്ധ മനസ്ക അല്ല എന്നാണ് രാജലക്ഷ്മി അപ്പുവിനോട് പറയുന്നത്. മാറ്റാരോടും പറയാതെ അപ്പുവിന്റെ മുറിയിലേക്ക് ഒരു കിടക്കയും രാജലക്ഷ്മി പുറത്തുനിന്ന് വരുത്തിക്കുന്നുണ്ട്. അതിനെക്കുറിച്ച് ചോദിക്കുമ്പോൾ രാജലക്ഷ്മി ബാലനെ പരോക്ഷമായി ചോദ്യം ചെയ്യുകയാണ്. അനിയന്മാരുടെ എല്ലാക്കാര്യങ്ങളിലും ഇടപെടാറുള്ള ബാലൻ

അവരുടെ ഭാര്യമാർ സാന്ത്വനത്തിൽ സംതൃപ്‌തിയോടെയാണോ കഴിയുന്നത് എന്ന് പരിശോധിക്കണമെന്നാണ് രാജലക്ഷ്മി പറയുന്നത്. അതെ സമയം ശിവനും അഞ്‌ജലിയും തമ്മിലുള്ള ഒരു ഫോൺ സംഭാഷണവും സാന്ത്വനത്തിന്റെ പുതിയ പ്രോമോ വീഡിയോയിൽ കാണിക്കുന്നുണ്ട്. നിനക്ക് എപ്പോൾ വേണമെങ്കിലും എന്നെ വിളിക്കാമല്ലോ എന്നാണ് ശിവൻ അഞ്ജുവിനോട് പറയുന്നത്. ശിവാഞ്ജലി പ്രണയം എത്ര കണ്ടാലും മതിയാവില്ലെന്നാണ് ആരാധകർ പറയുന്നത്.