സാന്ത്വനത്തിൽ ഇനി പ്രേക്ഷകർ ആഗ്രഹിച്ച ആ മുഹൂർത്തം.!! ലച്ചു അപ്പച്ചിയെ പടിയിറക്കാൻ അഞ്ജുവിന്റെ ഉഗ്രൻ മാസ്റ്റർ പ്ലാൻ.!! അഞ്ജുവിന്റെ പ്ലാൻ കേട്ട് അന്തം വിട്ട് ശിവനും.!! അപ്പുവിന് ഹരിയുടെ വക അന്ത്യശാസനയും!!!!

കുടുംബപ്രക്ഷകരുടെ പ്രിയപരമ്പര സാന്ത്വനം ഏറെ രസകരമായ എപ്പിസോഡുകളുമായാണ് മുന്നേറുന്നത്. സമാധാനവും ഐക്യവും വിളങ്ങിനിന്ന സാന്ത്വനം വീട്ടിലേക്ക് ഒരു ഇടിത്തീയായ് ഇടിച്ചുകയറിയ ലച്ചു അപ്പച്ചിയുടെ തനി സ്വഭാവം ഏവരും മനസിലാക്കിതുടങ്ങി എന്നത് തന്നെയാണ് പുതിയ വിശേഷം. ലച്ചുവിന്റെ രൂപവും ഭാവവും കണ്ടാൽ തന്നെ അറിയാം തമ്പി പലതും പറഞ്ഞുപഠിപ്പിച്ചു വിട്ടിരിക്കുകയാണ് അവരെ എന്നാണ് ബാലൻറെ വിലയിരുത്തൽ.

ബാലൻറെ അഭിപ്രായം ശരിവെക്കുകയാണ് ദേവിയും. വന്ന സമയത്തെ മട്ടും ഭാവവുമൊന്നുമല്ല അവർക്കിപ്പോൾ എന്നാണ് ദേവി പറയുന്നത്. സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോയിൽ ലച്ചു അപ്പച്ചിയെ സാന്ത്വനം വീട്ടിൽ നിന്നും കെട്ടുകെട്ടിക്കാൻ ഉഗ്രൻ ഒരു പ്ലാൻ തയ്യാറാക്കുന്ന അഞ്ജലിയെയാണ് കാണിക്കുന്നത്. തന്റെ മാസ്റ്റർ പ്ലാൻ ശിവനോടാണ് അഞ്ജു ഷെയർ ചെയ്യുന്നത്. ലച്ചു കൊണ്ടുവന്ന ഗ്യാസ് സിലിണ്ടറെടുത്ത് വെളിയിൽ വലിച്ചെറിഞ്ഞ് അവരുടെ

ബാഗും തുണിയുമെല്ലാം എടുത്തുകൊടുത്ത് ഒറ്റയടിക്ക് പുറത്താക്കണമെന്നാണ് അഞ്ജു പറയുന്നത്. ഇതെല്ലാം കേട്ട് ശിവന് ചിരിയാണ് വരുന്നത്. അതേ സമയം ലച്ചുവിന്റെ വക അപ്പുവിനുള്ള ഗുണപാഠം തുടരുകയാണ്. നീ ഹരിയുടെ അടിമയൊന്നും അല്ലെന്നും അതുകൊണ്ട് സ്വന്തം ഇഷ്ടങ്ങൾക്ക് വില കൊടുത്ത് മുന്നോട്ട് പോകണമെന്നുമാണ് ലച്ചു പറയുന്നത്. ഹരി അപർണയെ ശാസിക്കുന്ന ഒരു രംഗവും പുതിയ പ്രൊമോ വീഡിയോയിൽ കാണിക്കുന്നുണ്ട്.

സാന്ത്വനത്തിൽ നീ വലിയ സഹായങ്ങളൊന്നും ചെയ്യണ്ട, പക്ഷേ ഉപദ്രവിക്കരുത് എന്നാണ് ഹരിയുടെ അപേക്ഷ. എന്തായാലും ലച്ചു സാന്ത്വനത്തിൽ നിന്നും ഉടൻ തന്നെ പുറത്തേക്ക് പോകണമെന്ന് തന്നെയാണ് പ്രേക്ഷകരും ആഗ്രഹിക്കുന്നത്. കഴിഞ്ഞ കുറെ എപ്പിസോഡുകളായി ലച്ചു അപ്പച്ചി എന്ന രാജലക്ഷ്മിയെ കേന്ദ്രീകരിച്ചാണ് സാന്ത്വനത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. നടി സരിത ബാലകൃഷ്ണനാണ് ലച്ചു അപ്പച്ചി എന്ന കഥാപാത്രമായി സ്ക്രീനിലെത്തുന്നത്.