ലാലേട്ടൻ ‘ആറാടുകയാണ്’…!!! ആ മോഹൻലാൽ ആരാധകന് നിങ്ങളോട് ചിലത് പറയാനുണ്ട്.!!

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ആറാട്ട്’. ഫെബ്രുവരി 18-ന് തിയ്യേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന്, ആരാധകരിൽ നിന്ന് സമ്മിശ്ര അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. എന്നാൽ, ചിത്രത്തെ മനഃപൂർവം ചിലർ തരംതാഴ്ത്താൻ ശ്രമിക്കുകയാണ് എന്ന തരത്തിൽ മോഹൻലാലും, ബി ഉണ്ണികൃഷ്ണനും പ്രതികരിച്ചതോടെ, ആറാട്ട് സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അതിനിടെയാണ്,

ആദ്യ ദിനം തിയ്യറ്ററിൽ നിന്ന് സിനിമ കണ്ട് ഇറങ്ങുന്നവരുടെ ലൈവ് റെസ്പോൺസ് എടുക്കാൻ പോയ ഓൺലൈൻ മാധ്യമങ്ങൾക്ക് മുന്നിൽ ഒരു മോഹൻലാൽ ആരാധകൻ എത്തിയത്, ‘ലാലേട്ടൻ ആറാടുകയാണ്’ എന്നതുൾപ്പടെ അദ്ദേഹം നടത്തിയ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്തു. ചിലർ അദ്ദേഹം മദ്യപിച്ചിട്ടുണ്ട് എന്ന് വരെ പറഞ്ഞ് ട്രോളുകൾ നിർമ്മിച്ച് പ്രചരിപ്പിക്കുമ്പോൾ, താൻ ആരാണെന്നും,

എന്താണ് അന്നുണ്ടായതെന്നും അദ്ദേഹം തന്നെ വ്യക്തമാക്കുകയാണ്, കൊച്ചു വർത്തമാനം എന്ന യൂട്യൂബ് ചാനലിന് നൽകിയ ഇന്റർവ്യൂവിലൂടെ. ഫിലോസഫിയിൽ പിഎച്ച്ഡി ചെയ്യുന്ന സന്തോഷ്‌ വർക്കി എന്ന മോഹൻലാൽ ആരാധകനാണ് വൈറൽ വീഡിയോയിൽ കാണുന്ന വ്യക്തി. തനിക്ക് മദ്യപാന ശീലം ഇല്ല എന്ന് വ്യക്തമാക്കിയ സന്തോഷ്‌, തനിക്ക് സിനിമ കണ്ട ശേഷം ഉള്ളിൽ തോന്നിയ കാര്യങ്ങളാണ് പറഞ്ഞത് എന്നും വ്യക്തമാക്കി. “ഞാൻ ജനിച്ച വർഷമാണ്,

മോഹൻലാൽ സൂപ്പർസ്റ്റാർ ആവുന്നത്, അതായത് രാജാവിന്റെ മകൻ റിലീസ്. എന്റെ നാലാമത്തെ വയസ്സുമുതൽ ഞാൻ മോഹൻലാൽ ഫാൻ ആണ്. അന്ന് എന്റെ ഭാഗത്ത്‌ നിന്നുണ്ടായ പ്രതികരണം തികച്ചും എന്റെ മനസ്സിൽ ആ നിമിഷം തോന്നിയ കാര്യങ്ങളാണ്, അല്ലാതെ പലരും പറയുന്ന പോലെ ഞാൻ മദ്യപാനിയൊന്നുമല്ല. മോഹൻലാൽ കഴിഞ്ഞാൽ, എനിക്ക് ആസിഫ് അലിയുടെ അഭിനയം ഇഷ്ടമാണ്, പ്രിത്വിരാജിന്റെ ഫിലിം മേക്കിങ് ഇഷമാണ്. മമ്മൂട്ടിയുടെ അഭിനയം ഇഷ്ടമാണെങ്കിലും, അദ്ദേഹത്തെ ഒരു ഇമേജ് ഫാബ്രിക്കേറ്റഡ് വ്യക്തിയായാണ് ഞാൻ കാണുന്നത്,” എന്നും സന്തോഷ് കൂട്ടിച്ചേർത്തു.