നിങ്ങളുടെ അമ്മ ഉണ്ടാക്കാറുള്ള ഒന്നിനായി കൊതി തോന്നുമ്പോൾ.!! വൈറലായി സംവൃതയുടെ കുക്കിംഗ് വീഡിയോ വൈറൽ.
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് സംവൃത സുനിൽ. ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരം ഇപ്പോൾ മറ്റൊരു “റോളിലൂടെ” ശ്രദ്ധ നേടുകയാണ്. സംവൃതയുടെ അഭിനയമല്ല, കുക്കിംഗ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. അമ്മരുചികൾ കൊതിപ്പിക്കുമ്പോൾ മറ്റെന്തു ചെയ്യും എന്ന ക്യാപ്ഷനോടെ സംവൃത ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുക്കിംഗ് വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. അരികടുക്ക ഉണ്ടാക്കുന്നതിന്റെ അടിപൊളി വീഡിയോ താരം ഷെയർ ചെയ്തതോടെ കുശലാന്വേഷണവുമായി ആരാധകരും സിനിമ താരങ്ങളും പോസ്റ്റിനു താഴെ കൂടി.
അമേരിക്കയിൽ ആണെങ്കിലും അരികടുക്ക ഉണ്ടാക്കാൻ തോന്നിയാൽ എന്തുചെയ്യും? കൊതി തോന്നിയ ഉടനെ താരം അതങ്ങ് ഉണ്ടാക്കി എന്ന് സംവൃത പറയുന്നു. “നിങ്ങളുടെ അമ്മ ഉണ്ടാക്കാറുള്ള ഒന്നിനായി കൊതി തോന്നുമ്പോൾ, അത് ലഭിക്കാൻ മറ്റു മാർഗങ്ങളൊന്നുമില്ലാത്തപ്പോൾ, അത് സ്വയം ഉണ്ടാക്കുക, കഴിക്കുക, ആസ്വദിക്കുക,” എന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് സംവൃത ഇൻസ്റ്റയിൽ കുറിച്ചത്. തലശ്ശേരി സ്റ്റൈലിലുള്ള കല്ലുമ്മക്കായ നിറച്ചതാണ് സംവൃതയുടെ പാചക വീഡിയോയിലുള്ളത്. ” മൈ ഗോഡ് വൗ ” എന്ന കമന്റുമായി അഹാന കൃഷ്ണ എത്തിയിരുന്നു.