തന്റെ പൊന്നോമനകളുടെ പിറന്നാൾ അറിയിച്ച് പ്രിയതാരം സംവൃത സുനിൽ.!! അഗസ്ത്യയുടെയും രുദ്രയുടെയും പിറന്നാൾ ആഘോഷമാക്കാൻ ഒരുങ്ങി താരം.

സിനിമാതാരങ്ങളുടെ വിശേഷം കേൾക്കാൻ ആരാധകർക്ക് ഒരുപാട് ഇഷ്ടമാണ്. സിനിമയിൽ സജീവമായ താരങ്ങൾക്കാണ് പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ കൂടുതൽ ശ്രദ്ധ ലഭിക്കാറുള്ളത്. എന്നാൽ സംവൃത സുനിലിന്റെ കാര്യത്തിൽ ഇത് മറിച്ചാണ്. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും ആരാധകരൊക്കെ സംവൃതയുടെ പിറകെയാണ്. താരത്തിന്റെ കുടുംബ വിശേഷം കേൾക്കാൻ ആരാധകർക്ക് ഒരുപാട് ഇഷ്ടമാണ്. ഇടയ്ക്ക് കുക്കിങ് വീഡിയോ ഒക്കെയായി

ആരാധകരെ കൊതിപ്പിച്ച് താരം രംഗത്ത് എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ കുടുംബത്തിലെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നവർ ഏറെയാണ്. സംവൃതയുടെ പോസ്റ്റുകൾ ഒക്കെ ആരാധകർ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ സംവൃതയുടെ പൊന്നോമനകളുടെ പിറന്നാളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അഗസ്ത്യയ്ക്കും രുദ്രയ്ക്കും പിറന്നാൾ ആശംസകളുമായി ഇവർക്കൊപ്പമുള്ള ചിത്രമാണ് സംവൃത പങ്ക് വച്ചിരിക്കുന്നത്.

ഫെബ്രുവരി 20, 21 തീയതികളിലാണ് മക്കളുടെ പിറന്നാളുകൾ. ഇന്നും നാളെയുമായി മക്കൾക്ക് രണ്ട് വയസ്സും എഴ് വയസ്സും തികയുകയുമെന്ന ക്യാപ്ഷനോടെയാണ് സംവൃത മനോഹര ചിത്രം പങ്ക് വച്ചത്. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് ഇത്തരം വിശേഷങ്ങൾ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. 2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം. 2020 ഫെബ്രുവരി 20 നായിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്. സിനിമാരംഗത്തു നിന്നുൾപ്പെടെ നിരവധിപ്പേർ

അഗസ്ത്യയ്ക്കും രുദ്രയ്ക്കും പിറന്നാൾ ആശംസകളറിച്ച് എത്തിയിട്ടുണ്ട്. ഭർത്താവ് അഖിലിനും മകൾക്കുമൊപ്പം യു എസിലാണ് സംവൃത താമസമാക്കിയിരിക്കുന്നത്. 2012 ലാണ് സംവൃതയും അഖില്‍ ജയരാജും വിവാഹിതരായത്. 2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന സിനിമയിലൂടെയാണ് സംവൃത സിനിമയിലേക്കെത്തുന്നത്. 2019 ൽ പുറത്തിറങ്ങിയ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലാണ് സംവൃത അവസാനമായി അഭിനയിച്ചത്.