ഇത് ജീവിതത്തിലെ പുതിയ തുടക്കം.!! എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണം!! | Samantha Dev Mohan latest news Malayalam

Samantha Dev Mohan latest news Malayalamഎല്ലാവരും ഒരുപോലെ കാത്തിരിക്കുന്ന സമാന്ത നായികയായി എത്തുന്ന പുതിയ ചിത്രമാണ് ശകുന്തള. ദേവ് മോഹൻ നായകനായി ദുഷ്യന്തനായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖർ ആണ്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ വ്യക്തിയാണ് ദേവ് മോഹൻ. മലയാളം, കന്നട, ഹിന്ദി, തെലുങ്ക്, തമിഴ് എന്നിങ്ങനെ അഞ്ചു ഭാഷകളിലാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ശകുന്തളയുടെ വീക്ഷണകോണിൽ നിന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അല്ലു അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൌതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയ വൻ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഗുണ ടീം വര്‍ക്സിന്‍റെ ബാനറില്‍ നീലിമ ഗുണ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവാണ്. ദില്‍ രാജു വാരിസുവിന്റെ നിർമാതാവ് കൂടി ആണ്. ഇപ്പോഴിതാ ചിത്രത്തിന് സംബന്ധിക്കുന്ന ചില ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സമാന്തയും ദേവ് മോഹനും ഒന്നിച്ച് ക്ഷേത്രദർശനം നടത്തുന്നതാണ് ചിത്രത്തിൽ ഉള്ളത്.

Samantha Dev Mohan latest news

ദേവ് മോഹൻ തന്നെയാണ് ഈ ചിത്രങ്ങൾ തന്റെ ഔദ്യോഗിക പേജിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് പങ്കുവെച്ചിരിക്കുന്നത്. വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് പൂജാതാലങ്ങളെന്തി നിൽക്കുന്ന ഇരുവരെയും ചിത്രത്തിൽ കാണാം.” To new beginnings, kick Started#shakunthalam promotions on a Blisfuland divine note. Looking forward for the all the support and blessings. എന്ന അടിക്കുറിപ്പ് പോലെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 14 ഏപ്രിലിൽ ആണ് സമാന്തയുടെ പുതിയ ചിത്രമായ ശകുന്തള തീയേറ്ററുകളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തുക.

ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് താരങ്ങൾ ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ഈ ചിത്രം കാണാൻ വളരെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. കഥയിൽ ഒളിപ്പിച്ചിരിക്കുന്ന ആകസ്‌മിക രംഗങ്ങൾ എന്താണെന്ന് അറിയാൻ എല്ലാ ആരാധകരും ഒരുപോലെ തത്പരരാണ്.അതേ സമയം യശോദയാണ് ഏറ്റവും ഒടുവിലായി ഇറങ്ങിയ സമാന്തയുടെ ചിത്രം.Samantha Dev Mohan latest news Malayalam