ഇതാണ് ഡാൻസ്.!! സായി പല്ലവിയുടെ നൃത്തം കണ്ട് വാ പൊളിച്ച് ആരാധകർ; തെന്നിന്ത്യയെ മേയ് വഴക്കം കൊണ്ട് ഞെട്ടിച്ച നടി.
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ കൂടുകൂട്ടിയ നടിയാണ് സായി പല്ലവി. പിന്നീട് തെന്നിന്ത്യയിൽ തരംഗമായി മാറി. നിങ്കളിൽ യാര് അടുത്ത പ്രഭുദേവ എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സായി പല്ലവിയുടെ സിനിമയിലെ അരങ്ങേറ്റം. പിന്നീട് ചില തമിഴ് സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട്. നിവിൻ പോളിയെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമമാണ് സായി പല്ലവിയുടെ ജീവിതത്തിൽ വഴിത്തിരിവ് ആയത്.
അഭിനയത്രി, ഡാൻസർ, ഡോക്ടർ എന്നിങ്ങനെ സായി പല്ലവി കൈ വെക്കാത്ത മേഖലയില്ല. പഠന ആവശ്യത്തിനായി ഇടയ്ക് ഇടവേള എടുത്തെങ്കിലും ഇപ്പോൾ സിനിമയിൽ സജീവ സാന്നിധ്യമാണ്. പ്രേമത്തിലെ സായി പല്ലവിയുടെ ഡാൻസ് പ്രകടനം മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്തതാണ്. ഇപ്പോൾ അതിനെ കടത്തിവെട്ടുന്ന പ്രകടനവുമായാണ് സായി പല്ലവി എത്തിയിരിക്കുന്നത്. ഇത്തവണ ക്ലാസ്സിക്കൽ നൃത്തമാണ് സായി പല്ലവി ചെയ്യുന്നത്.