സംവിധായകൻ ജോഷിയെ ‘ പ്ലിങ്ങ് ‘ ആക്കി കിയാര എന്ന കണ്മണി!! ആർ ജെ ഷാനിൻ്റെ സോഷ്യൽ മീഡിയ കുറിപ്പ് വൈറലാകുന്നു.

ലാൽ ജോസ് സംവിധാനം ചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ ഭാഗമായ നടിയാണ് മുക്ത. മലയാളത്തിൽ 25 ഓളം ചിത്രങ്ങളിൽ അഭിനയിച്ച നടി മറ്റ് തെന്നിന്ത്യൻ ഭാഷകളിലും സജീവമായിരുന്നു. എന്നാൽ ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ വിവാഹം കഴിച്ചതിനു ശേഷം മുക്ത സിനിമയിൽ സജീവമല്ല. മുക്തയെപോലെ തന്നെ പ്രിയങ്കരിയാണ് മകൾ കിയാര എന്ന കൺമണിയും. സോഷ്യൽ മീഡിയയിലൂടെ താരമായ കൺമണിക്കുട്ടി ഇപ്പോൾ സിനിമയിലേക്കും

കടന്നിരിക്കുകയാണ്. ‘പത്താം വളവ്’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കെത്തിയ കൺമണി ജോഷി– സുരേഷ് ഗോപി ടീമിന്റെ ‘പാപ്പനി’ലും ശ്രദ്ധേയമായ വേഷത്തിലുണ്ട്. ഇപ്പോളിതാ കിയാരക്കൊപ്പമുള്ള ‘പാപ്പൻ’ സിനിമയുടെ ലൊക്കേഷൻ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ആർ ജെ ഷാന്റെ ഫേസ്ബുക്ക് കുറിപ്പാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ലൊക്കേഷനിൽ മൗനമായി ഇരുന്ന സംവിധായകൻ ജോഷിയോട് കൺമണി ‘വെറുതെ ഇരിക്കുകയാണോ? ഇന്ന് ഷൂട്ട് ഒന്നും ഇല്ലേ!’ എന്ന

മുഖത്തുനോക്കി ചോദിച്ചത് ലൊക്കേഷനിൽ അത്ഭുതമുളവാക്കി. ചോദ്യത്തിനു ശേഷം ക്യാമറയുടെ മുഖത്തോട് നോക്കിയ സംവിധായകൻ ജോഷിയോട് വീണ്ടും കിയാര മതി ഇരുന്നത്.. ജോഷി അങ്കിൾ വാ! നമുക്ക് ഷൂട്ട് ചെയ്യാം. എന്ന് കയ്യിൽ പിടിച്ച് അവൾ ആജ്ഞാപിച്ചു. എന്നാൽ സംവിധായകൻ ജോഷി എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കിയാരയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് ‘ഷോട്ട് റെഡി. നേരം വൈകിക്കണ്ട.. എല്ലാവരും വാ..’ എന്ന് പറഞ്ഞത് സെറ്റിലെ എല്ലാവരെയും അതിശയിപ്പിച്ചു. ജോഷി സാറിനെ ‘

പ്ലിങ്’ ആക്കിയ പെൺകുട്ടി കണ്മണി പറഞ്ഞുകൊണ്ടാണ് ആർ ജെ ഷാനിൻ്റെ പോസ്റ്റ് അവസാനിക്കുന്നത്. എന്നാൽ ‘പാപ്പൻ ‘ സിനിമയിലെ ജോഷി സാറിനോടൊപ്പം ഉള്ള കിയാരയുടെ ലൊക്കേഷൻ ചിത്രം പങ്കുവെച്ചുകൊണ്ട് ‘2007 -ൽ (ജോഷി സാര്‍ )സംവിധാനം ചെയ്ത നസ്രാണി എന്ന വലിയ സിനിമയുടെ ഭാഗമാകുവാൻ എനിക്ക്‌ അവസരം ലഭിച്ചു. ഇപ്പോൾ 2022 എന്റെ മകള്‍ കണ്മണിക്കുട്ടിക്കും ജോഷി സാർ സംവിധാനം ചെയ്യുന്ന പാപ്പൻ എന്ന സിനിമയുടെ ഭാഗമാകുവാൻ സാധിച്ചു’.– എന്നാണ് മുക്ത സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നത്.