‘റിങ്സ് ബൈ ആനി’ രണ്ടാമത്തെ റെസ്റ്ററന്റ് ആരംഭിച്ച് നടി ആനി ; ഷാജിയേട്ടനും മക്കളുമാണ് തന്റെ നട്ടെല്ല് എന്ന് നടി.

90-കളുടെ മധ്യത്തിൽ മലയാള സിനിമ പ്രേക്ഷകർക്ക്‌ മുന്നിൽ തിളങ്ങി നിന്ന നായികയാണ് ആനി. വളരെ ചുരുക്കം ചില സിനിമകളിൽ മാത്രമാണ് ആനി അഭിനയിച്ചിട്ടുള്ളുവെങ്കിലും, മലയാളികൾക്കും ഇന്നും ആനി സുപരിചിതയാണ്. സംവിധായകൻ ഷാജി കൈലാസ് ആണ് ആനിയുടെ ഭർത്താവ്. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന ആനി, ഏകദേശം 20 വർഷങ്ങൾക്ക്‌

ശേഷമാണ് മലയാളികൾക്ക് മുന്നിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നത്. ഇത്തവണ ആനിയുടെ വരവ് മിനിസ്‌ക്രീനിൽ ആയിരുന്നു. നിരവധി പരിപാടികളിൽ അവതാരികയായും ജഡ്‌ജായുമെല്ലാം എത്തിയ ആനി, അമൃത ടിവിയിൽ അവതരിപ്പിച്ച ആനീസ് കിച്ചൺ എന്ന പരിപാടി വലിയ വിജയമായിരുന്നു. ബിഗ് സ്‌ക്രീനിൽ നിന്ന് തങ്ങളുടെ കണ്മുന്നിൽ നിന്ന് അപ്രത്യക്ഷയായ ആനി വീണ്ടും തിരിച്ചെത്തിയ

സന്തോഷത്തിലായിരുന്നു ആരാധകർ. തുടർന്ന്, ‘റിങ്സ് ബൈ ആനി’ എന്ന റെസ്റ്ററന്റ് സംരംഭവും ആനി ആരംഭിച്ചു. തിരുവനന്തപുരം കവടിയാറിൽ മൂന്ന് വർഷമായി പ്രവർത്തിക്കുന്ന സംരംഭത്തിന്റെ പുതിയൊരു ബ്രാഞ്ച് ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. ഇടപള്ളി ടോളിന് സമീപം, നേതാജി നഗറിലെ വെട്ടിക്കാട് പറമ്പ് റോഡിലാണ് ആനിയുടെ ‘റിങ്സ് ബൈ ആനി’ എന്ന രണ്ടാമത്തെ റെസ്റ്ററന്റ്

ആരംഭിച്ചിരിക്കുന്നത്. ഭർത്താവ് ഷാജി കൈലാസിനും മക്കൾക്കുമൊപ്പം കുടുംബ സമേതമാണ് ആനി ഇടപ്പള്ളിയിലെ പുതിയ റെസ്റ്ററന്റിന്റെ ഉദ്ഘാടനത്തിന് എത്തിയത്. “കുടുംബത്തിന്റെ പിന്തുണയാണ് എന്റെ പിറകിലെ വിജയ രഹസ്യം. ഷാജിയേട്ടനും മക്കളുമാണ് എന്റെ നട്ടെല്ലും, ആത്മവിശ്വാസവുമെല്ലാം. പുതിയ സംരംഭത്തിലൂടെ കുറച്ച് ആളുകൾക്ക് കൂടി ജോലി കൊടുക്കാൻ കഴിഞ്ഞതിൽ സന്തോഷം,” ഉദ്ഘാടന വേളയിൽ ആനി പറഞ്ഞു.