പുതിയ ആഡംബര കാർ ഗ്യാരേജിൽ എത്തിച്ച് ആഷിഖ് അബുവും റിമ കല്ലിങ്ങലും.!!

ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് റിമ കല്ലിങ്ങൽ. മലയാള സിനിമയിൽ നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ട റിമ, ഇപ്പോൾ, സിനിമയിലെ വനിത പ്രവർത്തകർകരുടെ നീതിക്കും ആവശ്യങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഡബ്ല്യുസിസി എന്ന സംഘടനയുടെ വക്താവ് കൂടിയാണ്. അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുന്ന റിമ ഇപ്പോൾ നിർമ്മാതാവിന്റെ റോളിൽ മലയാള

സിനിമ മേഘലയിൽ സജീവമാണ്. ഭർത്താവും സംവിധായകനുമായ ആഷിഖ് അബുവുമായി ചേർന്നാണ് റിമ സിനിമ നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്നത്. അടുത്തിടെ റിലീസ് ചെയ്ത കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ‘ഭീമന്റെ വഴി’ എന്ന ചിത്രമാണ് റിമ അവസാനമായി നിർമ്മിച്ചത്. പുറത്തിറങ്ങാനിരിക്കുന്ന ടോവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ‘നാരഥൻ’ എന്ന ചിത്രവും ആഷിഖ് അബുവും റിമ കല്ലിങ്ങലും ചേർന്നാണ് നിർമ്മിക്കുന്നത്. ഇപ്പോൾ,

v

ഇരുവരുടെയും വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ആഷിഖ് അബുവും റിമ കല്ലിങ്ങലും ചേർന്ന് ഒരു പുതിയ കാർ സ്വന്തമാക്കിയൊരിക്കുകയാണ്. ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച കാറുകളിലൊന്നായ ബിഎംഡബ്ല്യു 3 സീരിസിലെ 330 ഐ എം സ്പോർട്ട് കാർ ആണ് ആഷിഖ് അബുവും റിമ കല്ലിങ്ങലും വാങ്ങിയിരിക്കുന്നത്. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് ഇരുവരും തങ്ങളുടെ

പുതിയ വാഹനം സ്വന്തമാക്കിയത്. ഇതിന്റെ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കാറിന്റെ ഒപ്പം നിൽക്കുന്ന ചിത്രങ്ങളും, അൺകവർ ചെയ്യുന്ന വീഡിയോയും റിമ കല്ലിങ്ങൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ആരാധകാരുമായി പങ്കുവെച്ചിട്ടുണ്ട്. ഏകദേശം 65 ലക്ഷം രൂപ വിലമതിക്കുന്ന വാഹനത്തിന് മണിക്കൂറിൽ, 250 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത്തിൽ എത്താൻ 5.8 സെക്കൻഡ് മാത്രമെ ഈ വാഹനത്തിന് വേണ്ടിവരുന്നൊള്ളു എന്നാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.