ഒരു അപൂർവചിത്രം.!! ഇന്ത്യൻ സിനിമയിലെ അപൂർവ ഒത്തുചേരൽ.!! ചിത്രം പങ്കുവെച്ച് സംവിധാകൻ രഞ്ജിത്ത് ശങ്കർ.. ചിത്രം ഏറ്റെടുത്ത് ആരാധകരും.!!

താരരാജാക്കന്മാരുടെയും താരപുത്രന്മാരുടേയുമെല്ലാം സിനിമകൾ ഒരേ സമയം റിലീസ് ചെയ്യുന്നത് അപൂർവമല്ല എങ്കിലും ഇപ്പോൾ അപൂർവ ഒത്തുചേരലിൻറെ ചിത്രം പങ്കുവെച്ചു എത്തിയിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത് ശങ്കർ. അമൽ നീരദ് സംവിധാനം ചെയ്ത് മമ്മുട്ടി നായകനായി എത്തുന്ന സിനിമയാണ് ഭീഷ്മപർവം. ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസിന് എത്തിയത്. അതെ ദിവസം തന്നെയായിരുന്നു മമ്മൂട്ടിയുടെ മകന്‍

ദുല്‍ഖർ സൽമാന്റെ തമിഴ് ചിത്രം ‘ഹേ സിനാമിക’യും പുറത്തിറങ്ങിയത്. നേരത്തെ റിലീസ് ചെയ്ത മോഹൻലാൽ നായകനായി എത്തുന്ന ആറാട്ട് എന്ന സിനിമയും ഇപ്പോഴും പ്രദര്ശനത്തിനെത്തുന്നുണ്ട്. ഒപ്പം തന്നെ പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച ഹൃദയം എന്ന ചിത്രവും ഇപ്പോഴും തീയേറ്ററുകളിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്.ഈ ചിത്രങ്ങൾ എല്ലാം ഒരേ സമയം തീയേറ്ററുകളിൽ

പ്രദർശനം തുടരുന്ന പശ്ചാത്തലത്തിൽ സംവിധായകൻ രഞ്ജിത്ത് ശങ്കർ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ തരംഗമായി മാറിയിരിക്കുന്നത്. മമ്മുട്ടി, മോഹൻലാൽ, പ്രണവ് മോഹൻലാൽ, ദുൽഖർ ഇവർ നാലുപേരുടെയും സിനിമകളുടെ പോസ്റ്റർ ഒന്നിച്ചു വെച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ദി ഗേറ്റുഗെതെർ എന്ന അടികുറിപ്പൊടു കൂടി രഞ്ജിത്ത് പങ്കുവെച്ച ഈ ഒരു ചിത്രം ഇപ്പോൾ തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

മമ്മുട്ടിയുടെയും മോഹൻലാലിന്റേയും പ്രണവ് മോഹൻലാലിന്റെയു ദുൽഖറിന്റെയും സിനിമകൾ ഒരുമിച്ചു ഒരേസമയം തീയേറ്ററുകളിൽ എത്തുന്നത് ഇത് ആദ്യമായാണ്. നിരവധി ആളുകളാണ് ഈ ഒരു ചിത്രത്തിന് ലൈക്കും കമന്റുമായും എത്തിയിരിക്കുന്നത്. തലമുറകളുടെ ഒത്തുചേരൽ, ബിഗ് ഫാമിലിയെന്നും ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യത്തെ സംഭവമെന്നും തുടങ്ങി നിരവധി കമന്റുകളാണ് ഈ ചിത്രത്തിന് ആരാധകർ നൽകിയിരിക്കുന്നത്.