കണ്ണീച്ച പോലുള്ള പ്രാണികളെ തുരത്താം

നിങ്ങളുടെ വീട്ടിലെ ഈച്ചകളുടെ ശല്ല്യം നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ? കടിക്കില്ലെങ്കിലും രോഗം പരത്തുന്നതില്‍ ഒരു പ്രധാന കാരണമായാണ് ഈച്ചകളെ പരിഗണിക്കുന്നത്. കോളറ, വയറുകടി, ടൈഫോയ്ഡ്, അതിസാരം തുടങ്ങിയവയ്ക്കൊക്കെ ഈച്ച കാരണമാകും.

വീടുകള്‍ എത്ര വൃത്തിയായി സൂക്ഷിച്ചാലും ഈച്ചകള്‍ വീടിന്റെ പലഭാഗങ്ങളിലും എത്താറുണ്ട്. പ്രാണികളെ തുരത്താന്‍ വിപണിയില്‍ നിരവധി ഉല്പന്നങ്ങള്‍ ലഭ്യമാണെങ്കിലും രാസവസ്തുക്കളുടെ അളവ് കൂടുതലുള്ളതിനാല്‍ ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ അത് കാരണമാകും. വീട്ടിലുള്ള ചില സാധനങ്ങള്‍ കൊണ്ട് തന്നെ ഈച്ചയെ തുരത്താനുള്ള വഴികളുണ്ട്.

പ്രകൃതിദത്ത ഉൽപ്പന്നങ്ങൾക്ക് അവയുടെ പ്രതിരൂപങ്ങളായ മറ്റു രാസപദാർത്ഥങ്ങളെ അപേക്ഷിച്ചു വളരെ കുറച്ച് പാർശ്വഫലങ്ങൾ മാത്രമേ ഉള്ളു. പ്രകൃതിദത്തമായ രീതിയിലൂടെ ഈച്ചകളെ തുരത്താൻ ഇങ്ങനെ ചെയ്യൂ