പ്രായമല്ല കഴിവാണ് വലുതെന്ന് വീണ്ടും തെളിയിച്ചു കൊണ്ട് റെമോയിലെ ശക്തമായ റോളിൽ വൃദ്ധിവിശാൽ. വീഡിയോ വൈറലാകുന്നു.

സോഷ്യൽമീഡിയയുടെ സ്വന്തം സൂപ്പർസ്റ്റാർ കുട്ടിതാരം വൃദ്ധി വിശാൽ വീണ്ടും രസകരമായ അനുകരണ വീഡിയോയും ആയിട്ടാണ് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ റെമോ എന്ന സിനിമയിലെ ഒരു രംഗം അതിമനോഹരമായി കുഞ്ഞ് വൃദ്ധി മോൾ വേർഷനിൽ എത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത് മാസ്റ്റർ സിനിമയിലെ വാത്തി കമിങ്ങ് എന്ന ഒരൊറ്റ ഡാൻസ് വീഡിയോയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയതാണ് വൃദ്ധി മോൾ. ഇപ്പോൾ വൃദ്ധി വിശാൽ സിനിമയിലൂടെയും, സോഷ്യൽ മീഡിയയിലൂടെയും സജീവമാണ്.

മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിൽ അനുമോൾ ആയും അഭിനയിച്ചിട്ടുണ്ട്. സാറാസ് എന്ന സിനിമയിലെ കുസൃതി കുടുക്കയായും ഈ കുഞ്ഞു സുന്ദരി പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. വൃദ്ധി മോളുടെ ഈ സൂപ്പർ പെർഫോമൻസിനു പിറകിൽ ഫുൾ സപ്പോർട്ടുമായി അച്ഛനും അമ്മയുമാണ്. കോറിയോഗ്രാഫർമാരാണ് രണ്ടുപേരും. ഇങ്ങനെ ഒക്കെ മോളെ പഠിപ്പിച്ചു കൊണ്ട് വരുന്ന അച്ഛനും അമ്മയും സൂപ്പർ ആണെന്നും പ്രേക്ഷകർ പറയുന്നു. വൃദ്ധി മോളുടെ ഡാൻസും, ചിരിയും, കളിയും എല്ലാം ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവിടങ്ങളിൽ തരംഗമാണ്.

കൊച്ചി കുമ്പളങ്ങി സ്വദേശികളായ വിശാലിന്റെയും, ഗായത്രിയുടെയും മകളാണ് വൃദ്ധി വിശാൽ. കുഞ്ഞുപ്രായത്തിൽ തന്നെ അഭിനയമികവുകൊണ്ട് പ്രേക്ഷകരുടെ കണ്ണും മനസ്സും നിറയ്ക്കുകയാണ് ഈ കുഞ്ഞ് സുന്ദരി. ഈ കുഞ്ഞു മിടുക്കി ആറാമത്തെ വയസ്സിൽ മോഡലിങ്ങിലും, അഭിനയത്തിലും കഴിവ് തെളിയിച്ചു. കൊച്ചുസുന്ദരി വൃദ്ധി വിശാലിനു ഒരു കുഞ്ഞനിയൻ കൂടെയുണ്ട്. നിമിഷങ്ങൾ കൊണ്ടാണ് വൃദ്ധിയുടെ ഓരോ റീൽസ് വീഡിയോയും വൈറൽ ആയി മാറുന്നത്. വീഡിയോകൾ പലരും ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ കുഞ്ഞ് വൃദ്ധിമോൾ

ചെയ്യുമ്പോൾ മധുരം കുറച്ച് കൂടുകയാണ്. തുള്ളി കളിക്കുന്ന കുഞ്ഞി പുഴു എന്ന പാട്ട് പാടി സാറാസ് എന്ന സിനിമയിൽ പാട്ടും നിസാരമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഇപ്പോൾ ഇതാ വളരെ ശക്തമായ കഥാപാത്രമായി റെമോ സിനിമയിലെ രംഗം നിസ്സാരമായി ചെയ്ത ഗംഭീരമായിരിക്കുന്നു. പ്രായമല്ല കഴിവാണ് പ്രധാനം എന്ന് തെളിയിക്കുന്ന ഈ കുഞ്ഞുമോൾക്ക് എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് പ്രേക്ഷകരും ഒപ്പം തന്നെയുണ്ട്.