മധുരം വെയ്പ്പിൻ്റെ സന്തോഷ തിമിർപ്പിൽ താര സുന്ദരി റെബമോണിക്ക ജോണും ഭർത്താവും.!! ഇരുവർക്കും മംഗളങ്ങൾ നേർന്നുകൊണ്ട് ആരാധകർ.!!

തെന്നിന്ത്യൻ താര സുന്ദരി റെബ മോണിക്ക ജോൺ അടുത്തിട്ടയിലാണ് ജോയ് മോൻ ജോസഫിനെ വിവാഹം ചെയ്തത്. മലയാളo തമിഴ് കന്നട തുടങ്ങിയ ഭാഷകളിലായി ഒട്ടനവധി സിനിമകളിൽ ഇവർ ശ്രദ്ധയമായ കഥാപാത്രങ്ങൾ അഭിനയിച്ചിട്ടുണ്ട്. പൈപ്പിൻ ചുവട്ടിലെ പ്രണയം, മിഖായേൽ, ഫോറൻസിക് തുടങ്ങിയ ഒരുപിടി മലയാള ചിത്രങ്ങളിലും റെബ അഭിനയിച്ചിട്ടുണ്ട്. ബാഗ്ലൂരിൽ വച്ച് അടുത്ത ബന്ധുക്കളുടേയും സുഹുത്തുക്കളുടേയും സാനിധ്യത്തിൽ ആയിരുന്നു

ഇരുവരുടേയും വിവാഹ ചടങ്ങുകൾ. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. നീണ്ട ഒരു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടേയും പ്രണയവും ഡേറ്റിംങ്ങ് ചിത്രങ്ങളും റെബ സോഷ്യൽ മീഡിയയിലൂടെ തൻ്റെ ആരാധകർക്ക് പങ്കുവെച്ചിരുന്നു. ജേക്കബിൻ്റെ സ്വർഗരാജ്യം എന്ന വിനീത് ശ്രീനിവാസൻ്റെ മലയാള ചിത്രത്തിലൂടെയായിരുന്നു താരത്തിൻ്റെ ആരങ്ങേറ്റം. മലയളത്തിനു പുറമെ തമിഴിൽ വിജയ് ചിത്രമായ ബിഗിലിൽ ശ്രദ്ധയമായ ഒരു

കഥാപാത്രം താരം അഭിനയിപ്പിച്ചു വിജയിപ്പിച്ചിരുന്നു. ഇപ്പോൾ താരത്തിൻ്റെ ഭർത്താവ് തങ്ങളുടെ വിവാഹത്തിനിടയിലെ ദൃശ്യങ്ങൾ കൂടി പങ്കുവച്ചിരിക്കുകയാണ്. റോമൻ കത്തോലിക്ക ആചാരമായ മധുരം വയ്പ്പ് ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങളാണ് അദ്ദേഹം പങ്കു വച്ചിരിക്കുന്നത്. ചിത്രങ്ങൾക്കൊപ്പം ജോയ് മോൻ ഇങ്ങനെ കുറിച്ചിരിക്കുന്നു ‘വിവാഹ തലേന്ന് വരൻ്റയും വധുവിൻ്റെയും വീട്ടിൽ വെവ്വേറെ ഇതു സംഘടിപ്പിക്കും. പക്ഷേ ഞങ്ങൾ രണ്ടു പേരും പരുപാടിയിൽ

ഒന്നിച്ച് പങ്കെടുത്തു. ദമ്പതികളെ ഇരു കുടുംബവും അംഗീകരിച്ചതിൻ്റെ സൂചനയാണിത്’. ഈ ചിത്രങ്ങളും സോഷ്യൽ മീഡിയ വളരെ പെട്ടന്നു തന്നെ ഏറ്റെടുത്തു. സോഷ്യൽ മീഡിയയിലൂടെ ഇരുവർക്കും മംഗളങ്ങൾ നേർന്നിരിക്കുകയാണ് ആരാധകർ. ജനുവരി ഒൻപതിനായിരുന്നു ഇരുവരുടേയും വിവാഹം. ഇനിയും ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. കൂടാതെ താരത്തിൻ്റെ പുതിയ മികച്ച സിനിമകൾക്കായുള്ള കാത്തിരിപ്പിൽ കൂടിയാണ് പ്രേക്ഷകർ.