പ്രിയപ്പെട്ടവനൊപ്പം മാലിദ്വീപിൽ ഹണിമൂൺ ആഘോഷിച്ച് നടി റെബ മോണിക്ക ജോൺ.. ക്യൂട്ട് കപിൾസ് എന്ന് ആരാധകർ.!!

നിവിൻ പോളിയുടെ നായികയായി മലയാള സിനിമയിൽ തിളങ്ങിയ യുവ നടിയാണ് റെബ മോണിക്ക ജോൺ. വിനീത് ശ്രീനിവാസൻ്റെ ജേക്കബിൻ്റെ സ്വർഗരാജ്യം എന്ന മലയാള ചിത്രത്തിലൂടെയാണ് താരം സിനിമ ലോകത്തേക്ക് അരങ്ങേറുന്നത്. മലയാള സിനിമയ്ക്ക് പുറമെ തമിഴിൽ വിജയ് ചിത്രമായ ബിഗിലിൽ താരം ചെയ്ത കഥാപാത്രം ഏറെ ശ്രദ്ധയമായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. ജോമോൻ ജോസഫ് ആണ് താരത്തെ വിവാഹം ചെയ്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇരുവരുടേയം പ്രണയ വിവാഹമായിരുന്നു. നീണ്ട വർഷത്തെ പ്രണയത്തിനൊടുവിലാണ് നടി റെബ മോണിക്ക ജോണും ജോമോൻ ജോസഫും വിവാഹിതരായത്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

തന്റെ പ്രിയതമനൊപ്പം മാലിദ്വീപിൽ ആയിരുന്നു താരത്തിന്റെ ഹണിമൂൺ ആഘോഷം. മാലിദ്വീപിലെ ഭർത്താവ് ജോമോൻ ജോസഫിനൊപ്പമുള്ള സന്തോഷ നിമിഷങ്ങളാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ശ്രീലങ്കയിലെ ഹണിമൂൺ ആഘോഷത്തിനു ശേഷമാണ് റെബയും ജോമോനും മാലിദ്വീപിലേക്ക് എത്തിയത്. മാലിദ്വീപിൽ ഹണിമൂൺ ആഘോഷിക്കുന്ന ചിത്രങ്ങൾ ഇതിനു മുൻപും താരം ആരാധരുമായി പങ്കുവെച്ചിരുന്നു.

പ്രിയതമനൊപ്പമുള്ള താരത്തിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ. മിഖായേൽ, പൈപ്പിൻ ചുവട്ടിലെ പ്രണയം, ഫോറൻസിക് തുടങ്ങിയ ഒരു പിടി മലയാള ചിത്രങ്ങളിലും റെബ അഭിനയിച്ചിട്ടുണ്ട്. മലയാളo, തമിഴ്, കന്നട തുടങ്ങിയ ഭാഷകളിലായി നിരവധി സിനിമകളിൽ ശ്രദ്ധയമായ കഥാപാത്രങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരത്തിന്റെ പുതിയ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.