റേഷനരി വെച്ച് വളരെ എളുപ്പത്തിൽ രുചികരമായ പായസം ഉണ്ടക്കാം

റേഷൻ കടയിലെ അരികൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു പായസം ആയാലോ ഇന്ന്??? ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇഷ്ടപ്പെടും. അപ്പോൾ എങ്ങനെ ആണ് ഈ പായസം ഉണ്ടാക്കുന്നത് എന്ന് നോക്കാം.

പായസം ഉണ്ടാക്കാൻ ആയിട്ട് അരി നന്നായി കഴുകി വെയിലത്ത് വെച്ച് ഉണക്കി എടുക്കുക. അതിനു ശേഷം ഒരു പാനിൽ ഇട്ടു ചൂടാക്കുക. അതിനുശേഷം ശർക്കര ഉരുക്കി വെക്കുക. അതിനുശേഷം വറത അരിയിൽ നിന്നും കുറച്ചു അരി എടുത്തു പൊടിച്ചെടുക്കുക. എന്നിട്ട് ഒരു കുക്കറിലേക്കു അരിയും വെള്ളവും ചേർത്ത് വേവിക്കുക. ആദ്യത്തെ വിസിൽ വന്നതിനു ശേഷം ഇരുപതു മിനിട്ടു തീ കുറച്ചു വെച്ചതിനു ശേഷം തുറക്കുക.

കുക്കർ തുറന്നതിനുശേഷം അതിലേക്കു പൊടിച്ചു വെച്ചിരുന്ന അരി ചേർത്ത് കൊടുക്കാം. നെയിയും ശർക്കര പാനിയും ഏലക്കാപൊടിയും ഉപ്പും ചേർത്ത് കുറുകുന്ന വരെ ഇളക്കുക. നന്നായി കുറുകി വരുമ്പോൽ പാൽ ചേർത്ത് കൊടുക്കുക. പാൽ തിളച്ചതിനു ശേഷം തീ ഓഫ് ചെയുക. എന്നിട്ടു മറ്റൊരു പാനിൽ കുറച്ചു നെയ്യ് ഒഴിച്ച് തേങ്ങാകൊത്തും നല്ല ജീരകം പൊടിച്ചതും ഇട്ടു ഒന്ന് ഇളക്കുക. അതിനു ശേഷം ഇത് പായസത്തിലേക്കു ചേർത്ത് ഇളക്കുക. അപ്പൊ ഇത്രേ ഉള്ളു സ്വാദിഷ്ടം ആയിട്ടുള്ള അരി പായസം.

വിവരണം ഇഷ്ടം ആയി എന്ന് വിശ്വസിക്കുന്നു. സംശയം എന്തെങ്കിലും ഉണ്ടെങ്കിൽ വീഡിയോ കാണുക. വീഡിയോ ഇഷ്ടം ആയാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ. അത് പോലെ എന്തെങ്കിലും അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കമന്റ് ചെയുക…ഇതുപോലെ ഉള്ള കൂടുതൽ ടിപ്സും രുചി കുട്ടികളും കാണുവാൻ എന്റെ യൂട്യൂബ് ചാനൽ ആയ അച്ചമ്മാസ് കിച്ചൻ / അച്ചാമ്മക്കുട്ടിയുടെ അടുക്കള സബ്സ്ക്രൈബ് ചെയുക…ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു ഓൾ എന്ന ഓപ്ഷനും സെലക്ട് ചെയുക…നന്ദി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Achamma’s Kitchen / Achammakuttyude Adukkala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.