തൻ്റെ രണ്ടാം വരവിൻ്റെ സന്തോഷത്തിൽ മീര ജാസ്മിൻ ആരാധകരോടുള്ള നന്ദിയറിയിച്ച് താരം സ്നേഹം നൃത്തത്തിലൂടെ അറിയിച്ചിരിക്കുകയാണ് മീര.!!

മലയാള സിനിമയിലേക്ക് വീണ്ടും ഒരു മടങ്ങിവരവിനൊരുങ്ങിയിരിക്കുകയാണ് നമ്മുടെ സ്വന്തം മീര ജാസ്മിൻ. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന മീര നീണ്ട കാലത്തെ ഇടവേളക്കു ശേഷമാണ് വീണ്ടും തിരികെ എത്തിയിരിക്കുന്നത്. തമിഴ് തെലുങ്ക് കന്നട തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളിലാണ് മീര അഭിനയിച്ചിരിക്കുന്നത്. തനിക്കു കിട്ടിയ എല്ലാ കഥാപത്രങ്ങളും വളരെ ആത്മാർത്ഥമായി തൻ്റേതായ ശൈലിയിൽ

മീര കൈകാര്യം ചെയ്യുകയായിരുന്നു’. പാഠം ഒന്ന് വിലാപം എന്ന തൻ്റെ ചിത്രമാണ് മീരയുടെ കരിയറിൽ തന്നെ നല്ലാരു ബ്രേക്ക് ആയി മാറിയത്. അതിലെ മികച്ച അഭിനയത്തിന് 2004 ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലചിത്ര അവാർഡ് മീര ഏറ്റുവാങ്ങി. തുടർന്ന് സിനിമയിൽ ഒട്ടനവധി അവസരങ്ങൾ മീരയെ തേടി എത്തുകയായിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻമ്പ് താരം തൻ്റെ തിരിച്ചുവരവിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു’.

സത്യനന്തിക്കാടിൻ്റെ ജയറാം നായകനാവുന്ന പുതിയ ചിത്രമായ മകൾ എന്ന സിനിമയുടെ ഷൂട്ടിംങ്ങ് ചിത്രങ്ങൾ തൻ്റെ ആരാധകർക്കായ പങ്കുവച്ചിരിക്കുകയാണ് മീര. ഇതിനു ശേഷം മീരയുടെ രണ്ടാം വരവിൻ്റെ ആവേശ തിമിർപ്പിലാണ് മീരയുടെ ആരാധകർ. അതിനു പുറമെ ഇപ്പോൾ ഇതാ മീര ഒരു ബോളിവുഡ് ഗാനത്തിന് മതിമറന്ന് ചുവടു വെക്കുന്ന വീഡിയോ കൂടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. ബോല്

ദോ നാ സാറ എന്ന ബോളിവുഡ് ഗാനത്തിനാണ് മീര ചുവടു വെച്ചിരിക്കുന്നത്. തൻ്റെ ഇൻസ്റ്റാഗ്രാം ഓപ്പൺ ചെയ്ത് ഒറ്റ ദിവസം കൊണ്ട് തന്നെ ഒരു ലക്ഷം ഫോളോവേഴ്സിനെ ലഭിച്ച സന്തോഷത്തിൽ ആനന്ദ നൃത്തം നടത്തി അതിലൂടെ തൻ്റെ ആരാധകർക്ക് നന്ദി പ്രകടിപ്പിക്കുകയായിരുന്നു മീര. മീരയുടെ പോസ്റ്റിനു താഴെ ഒരുപാട് താരങ്ങൾ ആശംസകൾ അറിയിച്ചു.