ഭീഷ്മ പർവ്വത്തിലെ വൈറൽ ഗാനത്തിന് കണ്ണഞ്ചിപ്പിക്കുന്ന ചുവടുകളുമായി റംസാനും അനന്തികയും. ഏറ്റെടുത്തു ആരാധകർ.

മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് കടന്നു ചെന്ന കലാകാരനാണ് റംസാൻ. ഒരു ഡാൻസർ എന്നതിലുപരി വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയ മേഖലയിലും താരം കഴിവ് തെളിയിച്ചിരുന്നു. ഈ പട്ടണത്തിൽ ഭൂതം, ത്രീ കിംഗ്സ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് സിനിമാ പ്രേമികളുടെ ശ്രദ്ധ കേന്ദ്രമായി മാറാനും റംസാന് സാധിച്ചിരുന്നു.

തുടർന്ന് മഴവിൽ മനോരമയുടെ ഡി ഫോർ ഡാൻസിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതോടെ ടെലിവിഷൻ പ്രേക്ഷകരുടെ ആരാധനാപാത്രമായി മാറുകയും ചെയ്യുകയായിരുന്നു താരം. ഇൻസ്റ്റഗ്രാം പോലുള്ള സമൂഹ മാധ്യമങ്ങളിൽ പുത്തൻ ഡാൻസ് റീൽസ്‌ വീഡിയോകൾ താരം പങ്കുവെക്കുമ്പോൾ നിമിഷനേരം കൊണ്ട് അവ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറാറുണ്ട്. അതിനാൽ തന്നെ സോഷ്യൽ മീഡിയയിൽ ഒരു താരപരിവേഷം തന്നെയാണ് റംസാന് ആരാധകരും

പ്രേക്ഷകരും നൽകുന്നത്. എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ സെലിബ്രിറ്റിയും ഡാൻസറുമായ അനന്തിക സനിൽ കുമാറും റംസാനും ഒരുമിച്ചെത്തിയ റീൽ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഇടം പിടിച്ചിട്ടുള്ളത്. അമൽ നീരദിന്റെ സംവിധാനത്തിൽ മെഗാസ്റ്റാർ നായകനായി പുറത്തിറങ്ങിയ ” ഭീഷ്മപർവ്വം” എന്ന സിനിമയിലെ വൈറൽ ഗാനങ്ങളിൽ ഒന്നായ ” ആകാശം പോലെ” എന്ന് തുടങ്ങുന്ന ഗാനത്തിനാണ് കിടിലൻ ചുവടുകളുമായി

ഇരുവരും എത്തിയിട്ടുള്ളത്. ഏതൊരാളും കണ്ടിരുന്നു പോകുന്ന തരത്തിലുള്ള ചുവടുകളിലും പശ്ചാത്തലത്തിലും ഒരുക്കിയ ഈയൊരു ഡാൻസ് വീഡിയോ റംസാൻ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചപ്പോൾ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പത്തു ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയെടുക്കാനും സാധിച്ചിരുന്നു. മാത്രമല്ല ഈയൊരു വീഡിയോ നിമിഷനേരം കൊണ്ട് ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റിയപ്പോൾ പുതു മുഖ താരങ്ങളടക്കം നിരവധി പേരാണ് താരത്തിന് ആശംസകളും അഭിനന്ദനങ്ങളുമായും എത്തുന്നത്.