ചക്കപ്പഴം റാഫിയുടെ കല്യാണം..!!😍👌 റാഫിക്ക് കൂട്ടായി ഇനി മഹീന…🥰😍 വെള്ള കല്ലുകൾ പതിച്ച പച്ച ലഹങ്കയിൽ സുന്ദരിയായി മഹീന…🥰👌

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട പരമ്പരയാണ് ചക്കപ്പഴം ഫ്ലവേഴ്സിൽ 2020 ഓഗസ്റ്റിൽ തുടങ്ങിയ പരമ്പര വളരെ കുറച്ച് സമയം കൊണ്ടു തന്നെ ആരാധകരെറ്റെടുത്തിരുന്നു. മലയാളിപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഹാസ്യപരമ്പരയാണ് ചക്കപ്പഴം. സാധാരണജീവിതത്തിന്റെ നേരും നർമ്മവും ഒട്ടും കലർപ്പില്ലാതെ ഒപ്പിയെടുക്കുന്ന ചക്കപ്പഴത്തിന് നിരവധി ആരാധകരാണുള്ളത്.

കോവിഡ് കാലത്ത് സംപ്രേഷണം ചെയ്തുതുടങ്ങിയ പരമ്പര മികച്ച പ്രേക്ഷകപ്രതികരണങ്ങളോടെയാണ് മുന്നേറുന്നത്. ചാനലിൽ സജീവമായ ചക്കപഴത്തെ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. നടി അശ്വതി ശ്രീകാന്തും ശ്രീകുമാറും മുഖ്യവേഷങ്ങളിലെത്തുന്ന പരമ്പരയിൽ ശ്രുതി രജനികാന്ത്, സബീറ്റ ജോർജ്, റാഫി, അമൽരാജ്‌ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്.

അവതാരകയും എഴുത്തുകാരിയുമായിരുന്ന അശ്വതി ശ്രീകാന്തിന്റെ അഭിനയത്തിലെ അരങ്ങേറ്റമായിരുന്നു ചക്കപ്പഴം. ഗർഭിണിയായതിനെ തുടർന്ന് പരമ്പരയിൽ നിന്നും ഇടവേളയെടുത്ത അശ്വതി ചക്കപ്പഴത്തിലെ ആശ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. കൂടാതെ ഉത്തമനായി വന്ന ശ്രീകുമാറും പരമ്പരയിൽ നിന്ന് പോകുന്ന കാര്യം സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരെ അറിയിച്ചിരിരുന്നു.

കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിൻറെ പുരസ്കാരം അശ്വതിയെ തേടിയെത്തിയത് ചക്കപ്പഴത്തിലെ അഭിനയത്തിനായിരുന്നു. കൂടാതെ മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് നേടിയത് ചക്കപ്പഴത്തിലെ സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റാഫി ആയിരുന്നു. ഇപ്പോൾ റാഫിയുടെ കല്യാണം ആണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. രണ്ടുവർഷത്തെ പ്രണയത്തിനു ശേഷമാണ് റാഫി വിവാഹിതനാകുന്നത്. മഹീനയാണ് റാഫിയുടെ വധു. പ്രണയത്തിനൊടുവിലെ പ്രണയസാഫലത്തിന്റെ സന്തോഷത്തിലാണ് ഇരുവരും.