സുരേഷ് ഗോപിയെക്കാളും ആരാധകർ രാധികയ്ക്ക്.!! ആറ്റുകാൽ അമ്മയ്ക്ക് മുൻപിൽ കണ്ണു നിറഞ്ഞ് പാടി രാധികയും സംഘവും..

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരകുടുംബമാണ് നടൻ സുരേഷ് ഗോപിയുടേത്. മൂത്ത മകൻ ഗോകുലും സിനിമയിൽ എത്തിയത്തോടെ ഭാര്യ രാധികയും മക്കളുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി എന്നു പറയുന്നതാകും സത്യം. സുരേഷ് ഗോപിയുടെ സിനിമ വിജയങ്ങളിൽ മാത്രമല്ല സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങളിലും ജനങ്ങൾ പങ്കുചേരാറുണ്ട്. നടനും പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ്.

ഭാര്യ രാധികയും മലയാളികൾക്ക് സ്വന്തം വീട്ടിലെ ആളെ പോലെ സുപരിചിതയാണ്. സുരേഷ് ഗോപിയുടെ ഭാര്യയായി മാത്രം അറിയുന്ന രാധിക ഒരു നല്ല ഗായികയാണെന്ന് പലര്‍ക്കും അറിയില്ല. ഇപ്പോഴിതാ രാധികയുടെ വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. സൗന്ദര്യത്തിന്റെ പര്യായമാണ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക. ഗായികയായ രാധികയെ മുൻപ് പല സ്റ്റേജുകളിലും നമ്മൾ കണ്ടിട്ടുള്ളതാണ്. രാധയുടെ സ്വന്തം നാടായ തിരുവനന്തപുരത്ത്

ആറ്റുകാൽ ക്ഷേത്രത്തിൽ പാടിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. രാധികയും മറ്റ് 13 പേരും ചേർന്ന വാനമ്പാടി എന്ന ഗ്രൂപ്പ്‌ ആറ്റുകാൽ അമ്മയുടെ നടയിൽ ആലപിച്ച ഗാനത്തിന് ഇതിനോടകം തന്നെ ആരാധകർ ഏറെയാണ്. ബി എ മ്യൂസിക് കഴിഞ്ഞവരാണ് ഇവർ 13 പേരും. പഠനത്തിനു ശേഷം വേർപ്പിരിഞ്ഞ ഇവർ 2020 ലാണ് വീണ്ടും ഒന്നിച്ചത്. വീണ്ടും ഒന്നിച്ചു എങ്കിലും ആറ്റുകാൽ അമ്മയുടെ നടയിൽ പാട്ട് പാടാൻ അവസരം ലഭിച്ചതാണ്

ഇവരുടെ അസുലഭ നിമിഷമായി ഇവർ കാണുന്നത് എന്നാണ് എല്ലാവരും വ്യക്തമാക്കുന്നത്. ഗോകുലിനെ കൂടാതെ ഭാഗ്യ, ഭവാനി, മാധവ് എന്നിവരാണ് ഭാഗ്യ ദമ്പതികളുടെ മക്കള്‍. 1985 ല്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന ചിത്രത്തിലെ അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തും… എന്ന ഗാനം രാധിക ആലപിച്ചതാണ്. വിവാഹ ശേഷം രാധിക പിന്നണി ഗാന രംഗത്തു നിന്നും പിന്മാറുകയായിരുന്നു.