ഞാന്‍ ഭാഗ്യവതിയല്ല, അനുഗ്രഹിക്കപ്പെട്ടവളാണ്; ലേഡി സൂപ്പർ സ്റ്റാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മലയാളികളുടെ സ്വന്തം റസിയ.

ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർക്കൊപ്പം രാധികയുടെ ഒരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുകയാണ്. പ്രധാനമായി രാധികയുടെ വാക്കുകൾ ശ്രദ്ധ നേടിയിരിക്കുകയാണ്. ഞാൻ ഭാഗ്യവതി അല്ല എന്നും പക്ഷേ അനുഗ്രഹിക്കപ്പെട്ടു എന്നും പറഞ്ഞു കൊണ്ടാണ് രാധിക മഞ്ജു വാര്യർക്കൊപ്പം ഉള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുന്നത്. ആയിഷ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ദുബായിലാണ് മഞ്ജു വാര്യർ.

സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പം നിൽക്കുന്ന രാധികയുടെ മറ്റൊരു ചിത്രം ഇതിനു മുമ്പ് പുറത്തുവന്നിരുന്നു. നവാഗതനായ അമീർ പള്ളിക്കൽ എന്ന സംവിധായകനാണ്. രാധിക ഇതിനോടകം നിരവധി സിനിമകളിലും, ആദ്യകാലത്ത് ഒത്തിരി സംഗീത ആൽബങ്ങളിലും അഭിനയിച്ചു കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ആളാണ്. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ക്ലാസ്മേറ്റ്സ് എന്ന സിനിമയിലെ റസിയ എന്ന

കഥാപാത്രത്തിലൂടെയാണ് പ്രേക്ഷക മനസ്സിൽ വളരെ ശക്തമായ ഒരു സ്ഥാനം ലഭിച്ചത്. ക്ലാസ്മേറ്റ്സ് ഇറങ്ങിയിട്ട് 14 വർഷം കഴിഞ്ഞു, എങ്കിലും റസിയ എന്ന കഥാപാത്രം തന്ന പേര് വിട്ടു പോയിട്ടില്ലെന്നും രാധിക പലപ്പോഴും പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞ ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു, ഇനി തിരിച്ചു വരുന്നത് എപ്പോഴാണെന്ന് ചോദിച്ചാൽ നല്ലൊരു കഥാപാത്രം കിട്ടുകയാണെങ്കിൽ തീർച്ചയായും തിരിച്ചുവരും

എന്ന് തന്നെയാണ് രാധിക പറയുന്നത്. കല്യാണം കഴിഞ്ഞ് ദുബായിലാണ് താരം ഇപ്പോഴുള്ളത്, വിയറ്റ്നാം കോളനി എന്ന സിനിമയിൽ ബാലതാരമായിട്ടായിരുന്നു രാധികയുടെ സിനിമ ജീവിതത്തിലേക്കുള്ള തുടക്കം. സഹനടിയായി പല സിനിമകളും വന്നിട്ടുണ്ട്. ഇപ്പോഴത്തെ മഞ്ജു വാര്യർക്കൊപ്പം ഉള്ള ഒരു ഫോട്ടോ കണ്ടപ്പോൾ പ്രേക്ഷകർക്കും അതിയായ സന്തോഷമാണ് തോന്നിയത്. രാധികയുടെ തിരിച്ചു വരവ് ആയിരിക്കുമോ ഈ ഫോട്ടോ ഒപ്പം മഞ്ചു വാരിയർ കൂടെ നിൽക്കുന്നത് കാണുമ്പോൾ കൂടുതൽ സന്തോഷം ആണ്.