ആഘാതത്തിൽ നിന്നും കരകയറാതെ പിറന്നാൾ ദിവസം തന്നെ അപ്പുവിന്റെ (പുനീത് രാജ്കുമാർ) ജെയിംസ് എന്ന ചിത്രം പുറത്തുവരുന്നു.

പ്രേക്ഷക മനസ്സിനെ ഒരുപാട് ഞെട്ടിച്ച ആ മരണ വാർത്ത, സൂപ്പർതാരം പുനിത് രാജ് കുമാറിന്റെ ഓർമ്മകളിൽ നിന്ന് വിട്ടുമാറാതെ തന്നെ ലോകം മുന്നോട്ടു പോകുമ്പോൾ അദ്ദേഹത്തിന്റെ അവസാന ചിത്രം ‘ജെയിംസ്’ അദ്ദേഹത്തിന്റെ ജന്മദിനമായ മാർച്ച് 17ന് റിലീസ് ആകും എന്ന വാർത്തകളാണ് കർണാടകയിൽ നിന്ന് പുറത്തുവരുന്നത്. പുനീത് രാജ് കുമാറിനോടുള്ള ആദരസൂചകമായി ഒരാഴ്ചക്കാലം കർണാടകയിൽ പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യേണ്ട എന്നുമാണ് ചലച്ചിത്ര പ്രവർത്തകരും

വിതരണക്കാരും തീരുമാനിച്ചിരിക്കുന്നത് എന്ന വാർത്തകളും കർണാടകയിൽ നിന്നും വരുന്നുണ്ട്. ആക്ഷൻ ചിത്രമാണ് ജെയിംസ്, പുനീത് രാജ്കുമാറിനെ കൂടാതെ പ്രിയ ആനന്ദ്, മേഘ ശ്രീനാഥ്, അനു പ്രഭാകർ മുഖർജി എന്നിവരും പ്രധാനകഥാപാത്രങ്ങളായി ജെയിംസിൽ അഭിനയിക്കുന്നുണ്ട്. അതിഥി വേഷത്തിൽ പുനീത് രാജ്‌കുമാറിന്റെ സഹോദരന്മാരായ രാഘവേന്ദ്ര രാജ്കുമാറും, ശിവരാജ് കുമാറും എത്തുന്നുണ്ട് പുനീത് രാജ് കുമാറിനു ഈ സിനിമയിൽ ശബ്ദം നൽകിയതും അദ്ദേഹത്തിന്റെ പ്രിയ സഹോദരൻ ശിവരാജ് കുമാർ ആണ്.

അപ്രതീക്ഷിതമായ ഒരു മരണമായിരുന്നു പുനീത് രാജ്‌കുമാറിന്റേത്, 2011 ഒക്ടോബർ 29-ന് ഹൃദയാഘാതം മൂലം അദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞിരിഞ്ഞത്. മരണസമയത്ത് 46 വയസ്സായിരുന്നു അദ്ദേഹത്തിന്, ഇത്രയും ചെറിയ പ്രായത്തിൽ ഇത്രയും കഴിവുള്ള മനുഷ്യൻ വിട്ടുപോയത് മറക്കാനാവാത്ത ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സിനിമ റിലീസ് ആകുന്നത് കണ്ണ് നിറയാതെ ഒരിക്കലും കണ്ടുത്തീർക്കാൻ ആവില്ല എന്ന കാര്യം ഉറപ്പാണ് എന്ന് പ്രേക്ഷകരും പറയുന്നു. മാർച്ച് 18ന് എസ് എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രം ആർ ആർ ആർ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്.

ഇപ്പോൾ അത് മാറ്റി വച്ചിരിക്കുകയാണ് എന്ന വാർത്തയും പുറത്തു വരുന്നുണ്ട്. ആർ ആർ ആർ മാർച്ച് 25 ന് തീയേറ്ററുകളിലെത്തും എന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി. പുനീത് രാജ്‌കുമാറിന്റെ സിനിമയ്ക്ക് സോളോ റിലീസിനു യാതൊരു തടസ്സം വരാതിരിക്കാനും പുനീത് രാജ്‌കുമാറിനോടുള്ള ആദരാസൂചകമായിട്ടും ആണ് ആർ ആർ ആർ എന്ന സിനിമ മാറ്റി വച്ചതെന്നും അറിയിക്കുന്നു. ഓർമകളിൽ നിന്നും മായാത്ത പ്രിയ നടൻ പുനിത് രാജ്‌കുമാറിന്റെ സിനിമയുടെ വരവിനായി കാത്തിരിക്കാം.