ഹൃദയത്തിൽ നിന്നും പറഞ്ഞു പോകും മഹാനടന്റെ മകന് ഇത്രയും വിനയമോ?

മലയാളത്തിന്റെ മഹാനടൻ ശ്രീ. മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയ വഴി പ്രേക്ഷകരെ കൊണ്ട് വീണ്ടും പറയിപ്പിക്കുന്നത്. ഞെട്ടിക്കുന്നു വീണ്ടും. മഹാനടന്റെ മകൻ എന്ന് ഈ ചെക്കനെ കണ്ടാൽ ആരെങ്കിലും പറയുമോ. വിനീത് ശ്രീനിവാസന്റെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം മലയാളികളുടെ പ്രിയ താരം മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലാണ് ഹൃദയത്തിൽ നായകനാകുന്നത്.

ഹൃദയം എന്ന സിനിമയുടെ ഫോട്ടോകൾ ഓൺലൈൻ വഴി താരംഗമായിരുന്നു. ഇപ്പോഴിതാ ഹൃദയം എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ആണ് വീണ്ടും ഞെട്ടിച്ചു കൊണ്ട് പുറത്തു വന്നിരിക്കുന്നത്. ഈ വീഡിയോയിൽ ഫോട്ടോ എടുക്കാൻ ആരു വന്നാലും മാസ്ക് മാറ്റി വേഗം അവരുടെ ഇഷ്ടത്തിന് ഫോട്ടോയിക്കു നിന്നു കൊടുക്കുന്നതും, കൂടാതെ സ്റ്റേജിൽ പുറകിൽ മാറി ഒതുങ്ങി ഞാൻ ഇവിടെ നിന്നോളം എന്ന് പറഞ്ഞു നിൽക്കുന്ന പ്രണവിനെ മുന്നിലേക്ക്‌ വിളിക്കുന്നതും ഒക്കെ

നമുക്ക് വീഡിയോയിൽ കാണാം, ഒരിക്കലും ഒരു സെലിബ്രിറ്റി ആണെന്നു തോന്നില്ല പ്രണവിന്റെ പെരുമാറ്റം അദ്ദേഹത്തിന്റെ വിനയം ശരിക്കും ഞെട്ടിച്ചു കൊണ്ട് തന്നെ ആണ് ഓഡിയോ ലോഞ്ച് വീഡിയോ പുറത്തു വന്നിരിക്കുന്നത്. പ്രണവ് ഉണ്ട് എന്നറിഞ്ഞു കൊണ്ട് വന്നവരും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. ഒരിക്കൽ വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ഓർത്തു പോകുകയാണ്. അപ്പുവിനെ പറ്റി എന്തു പറഞ്ഞാലും മതിയാവില്ല, ഒരു

സെലിബ്രിറ്റിയെ പോലെ ജീവിക്കുന്ന ആളല്ല അപ്പു. അവനെ എവിടെയും കാണാൻ കഴിയും. ഒരു ഗ്രാമത്തിലെ കോരിച്ചൊരിയുന്ന മഴയത്തും, ചായ കടയിലും ഒക്കെ അപ്പു ഉണ്ടാകും. ഒട്ടും അഹങ്കാരമില്ലാത്ത ഒരാളാണ് അപ്പു, ഈ വാക്കുകൾ ഒരിക്കൽ കൂടി ശരിയാണ് എന്ന് തെളിയിച്ചു കൊണ്ടാണ് ഹൃദയം സിനിമയുടെ ഓഡിയോ ലോഞ്ച് വീഡിയോ നമുക്ക് കാണാൻ കഴിയുന്നത്. ഒരുപാട് യാത്ര ചെയ്തു പലരുമായും ഇടപെട്ടു ജീവിച്ച മനുഷ്യൻ ആയതു കൊണ്ടാകും ഇത്.