മദാമ കുട്ടിയോടൊപ്പമാണ് ഇപ്രാവശ്യത്തെ കറക്കം.!! പ്രണവിന്റെ കൂട്ടിന് ഇപ്പോ ആരെന്ന് കണ്ടോ.!? ബസ്സിൽ കിന്നാരം പറഞ്ഞ് കളിച്ച് ചിരിച്ച് പ്രണവ് മോഹൻലാൽ.!! | Pranav Mohanlal Latest Photo With Mathama Viral Malayalam

Pranav Mohanlal Latest Photo With Mathama Viral Malayalamമലയാള ചലച്ചിത്രത്തില്‍ താരങ്ങളുടെ മക്കള്‍ നിരവധിയുണ്ട്. എന്നാല്‍ സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മക്കളാണ് ഏറ്റവും ശ്രദ്ധേയരായത്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെന്ന പോലെ സാമൂഹ്യ മാധ്യമങ്ങളിലും വലിയ സാന്നിദ്ധ്യമാണ്. അതേസമയം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് ചില സിനിമകളില്‍ അഭിനയിച്ചതൊഴിച്ചാല്‍ സിനിമയിലും പൂര്‍ണ്ണമായും സജീവമല്ല. കൂടാതെ സാമൂഹ്യ മാധ്യമ ഇടങ്ങളിലും ആളെ കാണാന്‍ കിട്ടില്ല.താരപുത്രന്‍ എന്ന ഇമേജിനപ്പുറം തന്റേതായ ലോകത്ത് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് പ്രണവ് മോഹന്‍ലാല്‍. ജീവിതത്തിലായാലും സിനിമയിലായാലും അത് അങ്ങനെ തന്നെയാണ്. തന്റെ ഇഷ്ടങ്ങളെ മാനിക്കുന്ന വ്യക്തിയായി തുടരുക എന്നതാണ് പ്രണവ് ആഗ്രഹിക്കുന്നത്.

തിരക്കുകളില്‍ നിന്നൊഴിഞ്ഞ് തന്റെ ഇഷ്ടത്തിനു സഞ്ചരിക്കുന്ന പ്രണവിനെക്കുറിച്ച് പലപ്പോഴും ഒരു അറിവു പോലുമുണ്ടാവില്ല 2002-ല്‍ പുറത്തിറങ്ങിയ ഒന്നാമന്‍ മുതല്‍ 2020-ല്‍ പുറത്തിറങ്ങിയ ഹൃദയം വരെ 9 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രണവ് ഇപ്പോള്‍ വിദേശത്താണെന്നാണ് വിവരം. ഏതോ വിദേശ രാജ്യത്ത് പഠനത്തിനായാണ് പ്രണവ് കഴിയുന്നത്. ഇപ്പോള്‍ വിദേശ രാജ്യത്തെ ഒരു സാധാരണ ബസിലെ ചിത്രങ്ങളാണ് ആരാധകര്‍ പങ്കുവച്ചിരിക്കുന്നത്. പ്രണവ് മാത്രമല്ല ദൃശ്യത്തിലുള്ളത്. ഒരു മദാമയോടൊപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മദാമയോടൊപ്പമിരുന്ന് നാട്ടുകാര്യങ്ങള്‍ പറയുന്നതുപോലെയുള്ള ചിത്രം കൗതുകവും വിസ്മയവുമാകുന്നു. ബസ് കണ്ടാല്‍ കേരളത്തിന്റെ സ്വന്തം കെ.എസ്. ആര്‍.ടി.സി ബസ് പോലെയുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. കേരളത്തില്‍ ബസില്‍ കയറിയാല്‍ ആരാധകര്‍ പൊതിയുമെന്നതിനാല്‍ വിദേശത്തെ ബസ് സഞ്ചാരം ഏറെ ചര്‍ച്ചയുമായി.

Pranav Mohanlal Latest Photo With Mathama Viral

താരങ്ങളുടെ മക്കള്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അടക്കമുള്ള ജനകീയ സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമുകളില്‍ സജീവമാണ്. എന്നാല്‍ പ്രണവ് മോഹന്‍ലാലാവട്ടെ ഇതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തനാണ് . വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹൃദയമാണ് പ്രണവിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഈ ചിത്രവും ഇതിലെ പാട്ടുകളും മലയാളികള്‍ ഏറ്റെടുത്തു. പ്രണവിന്റെ അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ടും സമ്പന്നമായിരുന്നു ഹൃദയം എന്ന ചിത്രം. അച്ഛന്റെ പ്രതിഭ വച്ച് താരപുത്രന്മാരെയും പുത്രികളെയും അളക്കുന്ന കാലത്ത് തന്റേതായ രീതിയിലുള്ള അഭിനയത്തിലൂടെയാണ് ഹൃദയം എന്ന ചിത്രത്തില്‍ അരുണ്‍ നീലകണ്ഡന്‍ എന്ന കഥാപാത്രത്തെ പ്രണവ് ജീവന്‍ നല്‍കിയത്.
കോവിഡ് കാലത്തെ അടച്ചിരിപ്പിനൊടുവില്‍ സിനിമാ പ്രേമികള്‍ കുടുംബമായി തീയറ്ററുകളിലെത്തിയത് ഹൃദയം എന്ന പ്രണയ ചിത്രം കാണുവാനായിരുന്നു. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമായിരുന്നു ചിത്രത്തിലെ നായികമാര്‍.എന്നാല്‍ കല്യാണി, പ്രണവ് ജോഡിയാണ് ഏറെ ശ്രദ്ധ നേടിയത്. ഇരുവരുടെയും മുന്‍പരിചയം ചിത്രത്തിലെ അഭിനയ മുഹൂര്‍ത്തങ്ങളിലും സഹായകരമായതായാണ് വിലയിരുത്തല്‍. ഇരുവരും തമ്മിലുള്ള പൊരുത്തവും മാച്ചിംഗും പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്.

അതേസമയം ഒരു പബ്ലിക് അക്കൗണ്ട് മാത്രമാണ് പ്രണവിനുള്ളത്. അതിലൂടെയാണ് പ്രണവ്, തന്റെ യാത്രയും ജീവിത മുഹൂര്‍ത്തങ്ങളും പുറംലോകത്ത് എത്തിക്കുന്നത്. കൂടാതെ ഒരു പേഴ്‌സണല്‍ അക്കൗണ്ടും പ്രണവിനുണ്ട്. ഇതാവട്ടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ഫോളോ ചെയ്യുന്നത്. ഈ അക്കൗണ്ട് പബ്ലിക് അല്ലാത്തതിനാല്‍ അത് മറ്റുള്ളവര്‍ക്ക് കാണുവാനാവില്ല.ചുരുക്കത്തില്‍ തന്റെ സ്വകാര്യതയും താല്‍പ്പര്യങ്ങള്‍ക്കും വില കല്‍പ്പിക്കുന്ന പ്രണവ് വാര്‍ത്തകളില്‍ ഇടം തേടുന്നത് അപൂര്‍വ്വമായാണ്. ഇതിനിടെയാണ് ഒരു വിദേശ വനിതയോടൊപ്പമുള്ള ചിത്രങ്ങള്‍ പ്രചരിക്കുന്നത്. എന്നാല്‍ കൂടെയുള്ളയാള്‍ ആരാണെന്ന് വ്യക്തമല്ല. ഇതാരാണ് എന്ന അന്വേഷണത്തിലാണ് ആരാധകരും സിനിമാ പ്രേമികളും.Pranav Mohanlal Latest Photo With Mathama Viral Malayalam