മനോഹരമായി ഗിറ്റാർ വായിച്ചു കൊണ്ട് തൻ്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് പ്രണവ്- വീഡിയോ വൈറൽ.!!

മലയാളികളുടെ സ്വന്തം പ്രണവിനെ വളരെ പെട്ടെന്നാണ് ആരാധകർ ഹൃദയത്തിൽ ഏറ്റിയത്. താര പുത്രൻ്റെ ജാഡകളൊന്നുമില്ലാതെ വളരെ ലളിതവും പച്ചയായും ജീവിക്കുന്ന വ്യക്തിത്വമാണ് പ്രണവിനുള്ളത്. പ്രണവെന്ന പേരിനേക്കാൾ ആരാധകർ അദ്ദേഹത്തെ വിളിക്കുവാൻ ഇഷ്ടപ്പെടുന്നത് അപ്പു എന്നാണ്‌. അപ്പു എന്നത് അദ്ദേഹത്തിൻ്റെ ഓമന പേരാണ്. താരരാജാവ് മോഹൻ ലാലിൻ്റെ മകനായിട്ടു പോലും എങ്ങിനെ ഇത്രയും എളിമയും വിനയവും അദ്ദേഹത്തിന് ഉണ്ടായി

എന്നത് എന്നും ഒരു അതിശയം തന്നെയാണ്. തൻ്റെ ജീവിതത്തിലും തൻ്റെ പ്രൊഫഷനിലും എല്ലാം തന്നെ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ അദ്ദേത്തിന് എപ്പോഴും കഴിഞ്ഞിട്ടുണ്ട്. തൻ്റെ അച്ഛൻ നായകനായ ഒന്നാമൻ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് പല സിനിമകളിലും അഭിനയിക്കുവാനും സഹസംവിധായകനായി പ്രവർത്തിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന് ലഭിച്ച എല്ലാ വേഷങ്ങളും വളരെ തന്മയത്വത്തോടെ തന്നെ

അദ്ദേഹം അഭിനയിച്ചു മികവുറ്റതാക്കി. അദ്ദേത്തിൻ്റെ ലൊക്കേഷനുകളിൽ എല്ലാം തന്നെ വളരെ ലളിതമായിട്ടാണ് അദ്ദേഹം എത്താറുള്ളത്. പ്രണവ് എല്ലാവരോടും ഇടപഴകുന്നതും വളരെ വിനയ പൂർവ്വമായിട്ടാണ്. ഇത്രയും പച്ചയായ മനുഷ്യനെ ഇതിനു മുൻപ് പരിചയപ്പെട്ടില്ല എന്നു തന്നെയാണ് പ്രണവിനെ ആദ്യമായി പരിചയപെടുന്നവർ അവകാശപ്പെടുന്നത്. ഇപ്പോൾ ഇതാ ഹൃദയത്തിൻ്റെ സെറ്റിലെ ഫ്രീ ടൈം മിൽ തൻ്റെ സുഹൃത്തുക്കളോടൊപ്പം ഗിറ്റാർ

വായിക്കുന്ന പ്രണവിൻ്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയി മാറിയിരിക്കുന്നത്. തൻ്റെ സുഹൃത്തു പാടുന്ന കനവെ കനവെ എന്ന തമിഴ് ഗാനത്തിനാണ് പ്രണവ് ഗിറ്റാർ വായിച്ചിരിക്കുന്നത്. അതും വളരെ മനോഹരമായി തന്നെ. വീഡിയോക്ക് താഴെയായി പ്രണവിനെ പ്രശംസിച്ചു കൊണ്ട് ആരാധകർ കമൻ്റ് ചെയ്തിരിക്കുന്നത് കാണാം. കൂടാതെ എങ്ങനെ ഇത്രയും സിംമ്പിൾ ആയി അദ്ദേഹത്തിന് ഇരിക്കുവാൻ കഴിയുന്നു എന്നു കൂടെ ആരാധകർ ചോദിക്കുന്നു.