നാൽപ്പതുകളിലെ മനോഹര യാത്രയിലാണ് ഞാൻ.!! പൂർണിമ ഇന്ദ്രജിത്ത് – പോസ്റ്റ് വൈറലാകുന്നു.

മലയാളികളുടെ പ്രിയ നടിയായ പൂർണിമ ഇന്ദ്രജിത്തിൻ്റെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. സഹ നടിയായും സീരിയൽ നടിയായും തൻ്റെ കരിയർ തുടങ്ങിയ ഇവർ മോഡലിംങ്ങിലൂടെയാണ് സിനിമയിലേക്ക് പ്രവേശിക്കുന്നത്. 2002 ൽ നമ്മുടെ പ്രിയ താരമായ ഇന്ദ്രജിത്ത് പൂർണിമയെ സ്വന്തമാക്കുകയായിരുന്നു. വർഷങ്ങളായുള്ള പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്. പൂർണിമയുടെയും ഇന്ദ്രജിത്തിൻ്റേയും കുടുംബ വിശേഷങ്ങൾ

ജനങ്ങൾക്ക് എന്നും കൗതുകം ഉണർത്തിയിരുന്നു. ഇത്രയും പോസിറ്റീവായി ജീവിതം നയിക്കുന്ന താര കുടുംബം ജനങ്ങളുടെ ഹൃദയത്തിൽ വളരെ പെട്ടന്നു തന്നെ തങ്ങുകയായിരുന്നു. ഇപ്പോൾ ഇതാ താരം തൻ്റെ നാൽപ്പതുകളുടെ മനോഹരമായ യാത്രയെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ വളരെ പെട്ടന്നു തന്നെ ജനശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു. എപ്പോഴും തൻ്റെ ജീവിതത്തെ വളരെ പച്ചയായി പോസിറ്റീവായി കൈകാര്യം ചെയ്യുന്ന ഒരു വ്യക്തിയാണ് പൂർണിമ.

ജീവിതത്തിൻ്റെ ഏതു വിഷയങ്ങളിലും തൻ്റേതായ വ്യക്തമായ കാഴ്ച്ചപ്പാടുകളും ചിന്താഗതികളും പൂർണിമയ്ക്കുണ്ട്. എന്തിനേയും വളരെ മനോഹരമായി സുതാര്യമായി പോസിറ്റീവായി കാണുന്നതു തന്നെയാണ് അവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്. ഈ നാൽപ്പതുകളിലും ഇത്രയും ഉത്സാഹത്തോടേയും ഉർജ്ജസ്വലതയോടെയും പൂർണിമയെ കാണാൻ സാധിക്കുന്നതിനു പിന്നിൽ അവരുടെ വേറിട്ട കാഴ്ച്ചപാടുകളുടെ ശക്തി ഒന്നുകൊണ്ട് മാത്രമാണ്.

ഏതൊരു സ്ത്രീയും മാതൃകയാക്കേണ്ട വ്യക്തിത്വം തന്നെയാണ് പൂർണിമയുടേത് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. അവരുടെ പോസ്റ്റിൽ കുറിച്ചിരിക്കുന്നതിങ്ങനെ ‘ഞാൻ പെർഫെക്ട് ആവാൻ ശ്രമിക്കാറില്ല, ഒന്നും മനോഹരമാക്കാനല്ല എൻ്റെ ശ്രമം എന്നെക്കൊണ്ട് കഴിയുന്ന കാര്യങ്ങൾ ഏറ്റവും മനോഹരമായി ചെയ്യുന്നു’. പൂർണിമയുടെ നാൽപ്പതുകളിലെ യാത്രയെ വളരെ പ്രാസിറ്റീവായി സമീപിക്കുന്ന പൂർണിമയെ ഈ വാചകങ്ങളിലൂടെ നമുക്കു കാണുവാൻ കഴിയും.