പൈൽസ് എങ്ങനെ നിയന്ത്രിക്കാം..?

മലാശയത്തിലേയും മലദ്വാരത്തിലേയും രക്തക്കുഴലുകള്‍ വീങ്ങുന്ന അവസ്ഥയാണ് പൈൽസ് അഥവാ മൂലക്കുരു. ഇതു മലദ്വാരത്തിനകത്തു മാത്രമുള്ള രീതിയിലും പുറത്തേക്കു തള്ളുന്ന രീതിയിലും വരാം. അകത്തുമാത്രമുള്ളവയില്‍ രക്തസ്രാവമുണ്ടാകുമെങ്കിലും വേദന കുറവായിരിക്കും.

ചിലപ്പോള്‍ ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ട അവസ്ഥകളും ഉണ്ടാകാറുണ്ട്. പാരമ്പര്യമായി പൈൽസ് ഉണ്ടാകാനുള്ള സാധ്യതയും വളരെയേറെയാണ്. ഗര്‍ഭിണികളായ സ്‌ത്രീകള്‍ക്കും പൈല്‍സ്‌ വരാനുള്ള സാധ്യത ഏറെയാണ്‌. ലക്ഷണങ്ങള്‍ വേദനയോടെയോ അല്ലാതെയോ മലത്തോടൊപ്പം രക്തം പോകുക, ചൊറിച്ചില്‍ അനുഭവപ്പെടുക. മലദ്വാരത്തില്‍ വേദനയും തടിപ്പും അനുഭവപ്പെടുക എന്നിവയാണു പ്രധാന ലക്ഷണങ്ങള്‍.

ധാരാളം വെള്ളം കുടിക്കുക. ദീര്‍ഘ നേരം ഇരുന്ന്‌ ജോലി ചെയ്യുന്നവരില്‍ ഈ പ്രശ്‌നം വളരെ സാധാരണമാണ്‌. ഒരേ ഇരിപ്പിരിക്കാതെ ഇടയ്‌ക്കൊക്കെ എഴുന്നേറ്റ് നടക്കുക. പൈൽസ് എങ്ങനെ നിയന്ത്രിക്കാം ..? വീഡിയോ കാണാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.