വൈറലായി ശ്രീനിയും നിലമോളും ഒത്തുള്ള പേർളിയുടെ ഷോപ്പിംഗ് സ്റ്റോറി..!!

ചെന്നൈയിൽ ഷോപ്പിംഗിനു പേർളി അവസാനം എന്താണ് വാങ്ങിയതെന്ന് കണ്ടോ? അഭിനേത്രി, ടെലിവിഷൻ അവതാരക, യൂട്യൂബർ എന്നിവയിലൂടെ നിരവധി ആരാധകരെയും പ്രേക്ഷകരെയും ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്ത താരങ്ങളിലൊരാളാണ് പേളി മാണി. സമീർ താഹിറിന്റെ സംവിധാനത്തിൽ 2013 ൽ പുറത്തിറങ്ങി വൻ പ്രേക്ഷക സ്വീകാര്യത നേടിയ ദുൽക്കർ ചിത്രമായ ” നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി ”

എന്ന സിനിമയിലൂടെയാണ് പേളി സിനിമാലോകത്ത് എത്തുന്നത്. തുടർന്ന് ഇങ്ങോട്ട് നിരവധി സിനിമകളിൽ പ്രമുഖ നായകന്മാരുടെ നായികയായും സഹനായികയായും നിരവധി ഗ്ലാമറസ് വേഷങ്ങളാണ് താരം കാഴ്ചവെച്ചിരുന്നത്. ശേഷം ടെലിവിഷൻ അവതാരകയായും തിളങ്ങിയ ഇവർ മലയാളം റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ ഒന്നിൽ മത്സരാർത്ഥിയും ആയിരുന്നു. ശ്രീനിഷുമായുള്ള താരത്തിന്റെ വിവാഹവും മറ്റു കാര്യങ്ങളും സമൂഹ മാധ്യമങ്ങളിൽ

വളരെയേറെ ചർച്ചയാക്കപ്പെട്ടത് ഇവരുടെ പ്രേക്ഷക സ്വീകാര്യതയെയാണ് കാണിക്കുന്നത്. 2019 മെയിലായിരുന്നു സിനിമാതാരവും ബിഗ് ബോസ് മത്സരാർത്ഥിയും കൂടിയായ ശ്രീനിഷ് അരവിന്ദിനെ പേർളി ജീവിത പങ്കാളിയാക്കുന്നത്. വിവാഹ ശേഷം പേർളിഷ് ദമ്പതികളുടെയും കുഞ്ഞു നിലയുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും തിടുക്കമാണ്. കുഞ്ഞ് നിളയുടെ കുസൃതി നിറഞ്ഞ വീഡിയോകൾ പലപ്പോഴും പേർളി

ആരാധകരുമായും പ്രേക്ഷകരുമായും പങ്കുവക്കാറുണ്ട്. ഇത്തരത്തിൽ താരം പങ്കുവെച്ച ചില വീഡിയോകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ചെന്നൈയിൽ ഷോപ്പിങ്ങിനുപോയ പേളിയുടെയും നിലമോൾടെയും ശ്രീനിഷിന്റെയും വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷിടിക്കുന്നത്. “എന്റെ ഷോപ്പിംഗ് സ്റ്റോറി… ഞാൻ എന്താണ് വാങ്ങിയതെന്ന് കാണാൻ അവസാനം വരെ കാണുക…” എന്ന ക്യാപ്ഷ്യനോടെയാണ് പേളി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.