കുട്ടിമാമാ ഞാൻ ഞെട്ടി മാമാ.!! പുതിയ സന്തോഷ വാർത്തയുമായി പേർളിയും കുഞ്ഞു നിളയും..
അഭിനേത്രി, ടെലിവിഷൻ അവതാരക, യൂട്യൂബർ എന്നിവയിലൂടെ നിരവധി ആരാധകരെയും പ്രേക്ഷകരെയും ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്ത താരങ്ങളിലൊരാളാണ് പേർളി മാണി. സമീർ താഹിറിന്റെ സംവിധാനത്തിൽ 2013 ൽ പുറത്തിറങ്ങി വൻ പ്രേക്ഷക സ്വീകാര്യത നേടിയ ദുൽക്കർ ചിത്രമായ “നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി” എന്ന സിനിമയിലൂടെയാണ് പേർളി സിനിമാലോകത്ത് എത്തുന്നത്. ശേഷം ടെലിവിഷൻ അവതാരകയായും തിളങ്ങിയ ഇവർ മലയാളം റിയാലിറ്റി ഷോയായ ബിഗ്
ബോസ് സീസൺ ഒന്നിൽ മത്സരാർത്ഥിയും ആയിരുന്നു. ശ്രീനിഷുമായുള്ള താരത്തിന്റെ വിവാഹവും മറ്റു കാര്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വളരെയേറെ ചർച്ചയാക്കപ്പെട്ടത് ഇവരുടെ പ്രേക്ഷക സ്വീകാര്യതയെയാണ് കാണിക്കുന്നത്. 2019 മെയിലായിരുന്നു സിനിമാതാരവും ബിഗ് ബോസ് മത്സരാർത്ഥിയും കൂടിയായ ശ്രീനിഷ് അരവിന്ദിനെ പേർളി ജീവിത പങ്കാളിയാക്കുന്നത്. വിവാഹ ശേഷം പേർളിഷ് ദമ്പതികളുടെയും കുഞ്ഞു നിളയുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും