കാത്തിരിപ്പ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം.!! പേളിയുടെ വളക്കാപ്പ് വീഡിയോ കണ്ടോ..അമ്മയുടെ വളക്കാപ്പ് ആഘോഷമാക്കി നില മോളും ശ്രീനിഷും..!! |pearle maanney 2nd valakappu video viral

pearle maanney 2nd valakappu video viralഅവതാരികയായി എത്തിയത് മുതൽ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് പേളി മാണി. ഡി ഫോർ ഡാൻസ് എന്ന മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത പരിപാടിയിലൂടെയാണ് പേളി മലയാളക്കരയുടെ പ്രിയങ്കരിയായി മാറിയത്. അതിനുശേഷം ബിഗ്ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെ താരത്തിനുള്ള ജനപിന്തുണയും പ്രേക്ഷകപ്രീതിയും വർദ്ധിക്കുകയായിരുന്നു.

ബിഗ് ബോസ് ഹൗസിനുള്ളിൽ വെച്ച് തന്നെ സീരിയൽ താരം ശ്രീനിഷ് അരവിന്ദിനുമായി പ്രണയത്തിലാവുകയും പിന്നീട് ഇരുവരും ജീവിതത്തിൽ ഒന്നിക്കുകയും ആയിരുന്നു. രണ്ടു മതവിഭാഗത്തിലുള്ള ഇവരുടെ പ്രണയം അധികനാൾ നീണ്ടു പോകില്ലെന്ന് പറഞ്ഞവർക്ക് മുൻപിൽ സന്തോഷകരമായ ദാമ്പത്യ ജീവിതവുമായി മുന്നോട്ടു പോവുകയാണ് ഇരുവരും വിവാഹശേഷം പേളി ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയപ്പോൾ മുതൽ സോഷ്യൽ മീഡിയയിലെ വാർത്ത അതായിരുന്നു. ആ വിശേഷം അറിഞ്ഞത് മുതൽ തന്നെ ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നത് അടക്കമുള്ള പല ചർച്ചകളും ചൂടുപിടിച്ചിരുന്നു.

ഇപ്പോൾ രണ്ടാമത്തെ കുഞ്ഞ് അതിഥിയെ കാത്തിരിക്കുന്ന പേളിഷ് ദമ്പതികളുടെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മൂന്നാം മാസത്തിനുശേഷമാണ് ഇത്തവണ പേളി തൻറെ രണ്ടാം പ്രഗ്നൻസിയുടെ വിശേഷങ്ങൾ സ്വന്തം യൂട്യൂബ് ചാനലിലൂടെ തുറന്നു പറഞ്ഞത്. സുമലതാന്റി എന്ന കഥാപാത്രത്തിലൂടെയാണ് പേളി ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷം ആളുകളിലേക്ക് എത്തിച്ചത്. ഇതിന് പിന്നാലെ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം പേളിയുടെ ഏഴാം മാസത്തിലെ വളപ്പ് ചടങ്ങ് പൂർത്തിയായിരിക്കുകയാണ്.

പച്ച സാരിയിൽ അതീവ സുന്ദരിയായി എത്തിയിരിക്കുന്ന പേളിക്കൊപ്പം ശ്രീനിഷിനെയും ചിത്രങ്ങളിലും വീഡിയോയിലും കാണാം. കഴിഞ്ഞ ദിവസം നിലയുടെ ചിത്രം പങ്കുവെച്ച് ചേച്ചി ടു ബി നില എന്ന ക്യാപ്ഷനോട് പേളി പങ്കുവെച്ച പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു. വളകാപ്പ് ചടങ്ങിൽ പേളിയുടെ വസ്ത്രത്തിന് കോമ്പിനേഷൻ ആയി വരുന്ന ഡ്രസ്സ് ധരിച്ച് എത്തിയിരിക്കുന്ന നിലയും മറ്റുള്ളവരുടെ മനം കവരുന്നുണ്ട്. എന്തുതന്നെയായാലും താരദമ്പതികൾക്കിടയിലെ കുഞ്ഞതിഥി വരുന്നതും കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ഇപ്പോൾ ഇതൊരു സന്തോഷ വാർത്ത തന്നെയാണ്. ജനുവരിയിൽ തന്നെ പേളി രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി പേരാണ് പേളിക്കും ശ്രീനിഷിനും ആശംസകളുമായി വളകാപ്പ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്.pearle maanney 2nd valakappu video viral