പ്രമേഹവും ക്യാൻസറും തടയാൻ പാഷൻഫ്രൂട്ട്
പാഷൻ ഫ്രൂട്ട് ഇഷ്ടമല്ലാത്തവർ ആരുമില്ല. പാഷന് ഫ്രൂട്ട് ജ്യൂസില്‍ ഒരുപാട് പോഷക ഗുണങ്ങളും നമ്മുടെ ആരോഗ്യത്തിന് അനിവാര്യമായ വിറ്റാമിനുകളും വലിയ തോതില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികൾക്ക് മികച്ച പഴമാണിത്. കൊളസ്ട്രോൾ കുറയ്ക്കാനും ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഈ പഴം സഹായിക്കും.

ബീറ്റാ കരോട്ടിന്‍ അഥവാ പ്രോ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നതാണ് ഇളം മഞ്ഞ, കടും ചുവപ്പ് നിറങ്ങളിലുള്ള പാഷന് ഫ്രൂട്ട്. ഈ ബീറ്റാ കരോട്ടിനുകള്‍ കരളിലെത്തുമ്പോള്‍ ആന്റി ഓക്സിഡന്റ് ആയി പ്രവർത്തിക്കുന്നു . ഇത് അർബുദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയെ ചെറുക്കുന്നു. കൂടാതെ ഉയർന്ന രക്ത സമ്മര്ദ്ദദത്തെ അതി ജീവിക്കാനും സഹായിക്കുന്നു.
വിറ്റാമിന്‍ സി ധാരാളം ആയി അടങ്ങിയിരിക്കുന്നതിനാല്‍ പാഷന് ഫ്രൂട്ട് ജ്യൂസ് ശരീരത്തില്‍ ഒരു ആന്റി ഓക്സിഡന്റ് ആയാണ് പ്രവര്‍ത്തി ക്കുന്നത്. ഇത് ശരീരത്തിന് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു നീണ്ട നിര തന്നെയാണ് ഈ എളിയ പഴം ശരീരത്തില്‍ എത്തിക്കുന്നത്.
പാഷന് ഫ്രൂട്ടിന് ഹൈ ബ്ലഡ് പ്രഷര്‍ കുറയ്ക്കാനുള്ള ശേഷിയുണ്ടെന്നതു പലര്‍ക്കും ഒരു പുതിയ അറിവായിരിക്കും. പൊട്ടാസിയം അടങ്ങിയിരിക്കുന്നതിനാലാണിത്. പൊട്ടാസിയം രക്തധമനികള്‍ക്ക് റിലാക്സേഷന് നല്‍കുകയും അതുവഴി രക്തത്തിന്റെ ഒഴുക്ക് സുഗമമാക്കുകയും ചെയ്യുന്നു. ഇത് ഹൃദയത്തിന്റെ സമ്മര്‍ദ്ദം കുറയ്ക്കുകയും ആരോഗ്യം കൂട്ടുകയും ചെയ്യുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Healthy Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.