ഈ വാരിയെല്ലിന്റെ സിദ്ധാന്തമൊക്കെ സത്യാണുട്ടൊ.!! അച്ഛന്റേം അമ്മയുടേം വിവാഹം നടത്തി കൊടുത്ത് മക്കൾ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.!! | Parents Marriage Infront Of Children

Parents Marriage Infront Of Children : വിവാഹ ദിവസം വളരെ മനോഹരമായി ഒരുങ്ങണമെന്നും അടിപൊളിയായി കല്യാണം നടത്തണമെന്നും ആഗ്രഹമില്ലാത്തവർ കുറവാണ് നമ്മുക്ക് ചുറ്റും. സേവ് ദ ഡേറ്റ് തൊട്ട് ഫൊട്ടോഷൂട്ട് വരെ ഇന്നത്തെ കാലത്ത് വളരെ ഈസിയായി നടക്കുന്നു. എന്നാൽ പണ്ട് കാലത്ത്, കല്യാണത്തിനു അധികം മേക്കപ്പ് ഒന്നും ഇല്ലാതെ ഒരുങ്ങിയത് പലരും ഓർക്കുന്നുണ്ടാകും.

നന്നായി മേക്കപ്പ് ചെയ്ത്, നല്ല സാരിയുടുത്ത്, ആഭരണങ്ങൾ ഇട്ട് ഒരു തവണയെങ്കിലും ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് പലരുടെയും സ്വപ്നം തന്നെയാണ്. അതിനൊപ്പം തന്നെ തങ്ങളുടെ അച്ഛനമ്മമാരുടെ വിവാഹം ഒരിക്കൽ എങ്കിലും കാണണമെന്ന് ആഗ്രഹിക്കുന്ന മക്കളും നമുക്ക് ചുറ്റുമുണ്ട്. ഇന്ന് അത് പോലെ ഒരു അവസരം കിട്ടിയാലോ? അത്തരത്തിൽ ഒരു അവസരം ലഭിച്ചിരിക്കുകയാണ് ഈ മാതാപിതാക്കൾക്ക്. മക്കളുടെ ആഗ്രഹ പ്രകാരം 25 വർഷത്തിനുശേഷം തങ്ങളുടെ വിവാഹം വീണ്ടും ചെയ്തിരിക്കുകയാണ് ഈ മാതാപിതാക്കൾ. വയനാടാണ് സംഭവത്തിന് സാക്ഷിയായി മാറിയിട്ടുള്ളത്.

ഹാപ്പി വെഡിങ് ആനിവേഴ്സറി അച്ചാ അമ്മ എന്ന അടിക്കുറിപ്പിനൊപ്പമാണ് മക്കൾ ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. അമ്പലത്തിൽ വച്ച് താലി കെട്ടുന്നതും മാല ഇടുന്നതും ഒപ്പം നെറ്റിയിൽ സിന്ദൂരമണിയിക്കുന്നതും തുടങ്ങി നവവരന്മാരുടെ ചില റൊമാന്റിക് ചിത്രങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാതാപിതാക്കൾക്കൊപ്പം വീഡിയോയിൽ മക്കളെയും കാണാം. വിവാഹം കഴിഞ്ഞ് 25 വർഷം പൂർത്തിയാക്കുന്ന സിന്ധു – സുധി ദമ്പതികൾ മക്കളുടെ ആഗ്രപ്രകാരമാണ് രണ്ടാമതും വിവാഹിതരാവുന്നത്. വൈഡ് ആംഗിൾ ഫോട്ടോഗ്രാഫീസ് ആണ് ദമ്പതികളുടെ മനോഹരമായ വീഡിയോയും ചിത്രങ്ങളും പകർത്തിട്ടുള്ളത്.

മാതാപിതാക്കളുടെ വീഡിയോ കണ്ട് ചിരിക്കുന്ന മക്കളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഒപ്പം മകൾ പങ്കുവെച്ച കുറുപ്പിൽ ഇപ്രകാരമാണ് പറയുന്നത്. അച്ഛനും അമ്മയും തങ്ങളോട് നല്ല ഫ്രണ്ട്‌ലി ആണെന്നും എന്ത് കാര്യം അവരോട് തുറന്നു പറയാം. അതുകൊണ്ടാണ് താങ്കൾ ഇത്തരത്തിൽ ഒരു കാര്യം ആവശ്യപ്പെട്ടപ്പോൾ അവർ അത് സാധിച്ചു തന്നത്. മക്കളും മാതാപിതാക്കളും തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് തന്നെയാണ് എല്ലാകാര്യങ്ങളും തങ്ങൾക്ക്‌ തുറന്നു പറയാനുള്ള സ്വാതന്ത്ര്യം താങ്കൾക്ക് ലഭിച്ചതെന്ന് മക്കൾ തങ്ങളുടെ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറി കഴിഞ്ഞു. പല മാതാപിതാക്കൾക്കും മക്കൾക്കും ഇതൊരു പ്രചോദനമാവട്ടെ എന്നാണ് സോഷ്യൽ മീഡിയയിൽ പല കമന്റുകളും.Parents Marriage Infront Of Children :